ADVERTISEMENT

വിയന്തിയൻ (ലാവോസ്) ∙ സൈബർ തട്ടിപ്പു നടത്തുന്നതിനായി ലാവോസിൽ എത്തിച്ച 47 ഇന്ത്യക്കാരെ എംബസി ഇടപെട്ട് മോചിപ്പിച്ചു. ബൊക്കിയോ പ്രവിശ്യയിലെ ഗോൾഡൻ ട്രയാങ്കിൾ സ്പെഷൽ ഇക്കണോമിക് സോണിൽ നിന്നാണ് ഇവരെ രക്ഷപ്പെടുത്തിയത്. ആകർഷകമായ ജോലി വാഗ്ദാനം ചെയ്താണ് തെക്കുകിഴക്കൻ ഏഷ്യൻ രാജ്യമായ ലാവോസിലേക്ക് ഇന്ത്യക്കാരെ കടത്തുന്നത്.

ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിൽ സമൂഹമാധ്യമങ്ങളിലൂടെയും ആപ്പുകളിലൂടെയും മറ്റും തട്ടിപ്പു നടത്തുന്നതിനാണ് ഇവരെ ഉപയോഗിക്കുന്നത്. ഇത്തരത്തിലുള്ള മനുഷ്യക്കടത്തിനെതിരെ സർക്കാർ പലതവണ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇതുവരെ 635 പേരെ എംബസി ഇടപെട്ട് നാട്ടിലേക്ക് തിരിച്ചയച്ചിട്ടുണ്ട്. കഴിഞ്ഞമാസം മാത്രം 13 പേരെയാണ് രക്ഷപ്പെടുത്തിയത്. കഴിഞ്ഞ മാസം ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്. ജയശങ്കർ ഈ വിഷയം ലാവോസ് പ്രധാനമന്ത്രി സോനെക്സെ സിഫാൻഡോനുമായി ചർച്ച ചെയ്തിരുന്നു. 

English Summary:

Fourty seven indians released from Laos

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com