ADVERTISEMENT

ഉയർന്ന പിഎഫ് പെൻഷൻ കണക്കാക്കാനുള്ള ഇപിഎഫ്ഒ കാൽക്കുലേറ്റർ ഓൺലൈനിൽ കണ്ടെത്താനും ഉപയോഗിക്കാനുമുള്ള മാർഗനിർദേശങ്ങൾ

∙ കാൽക്കുലേറ്ററിലേക്കെത്താൻ

Track application status for pension on higher wages എന്നു ഗൂഗിളിൽ സേർച് ചെയ്താൽ ഇപിഎഫ്ഒയുടെ വെബ്സൈറ്റിൽ ഇതിനുള്ള ലിങ്ക് ലഭിക്കുന്ന പേജ് കാണാം. അതു തുറന്നാൽ അപേക്ഷ ട്രാക്ക് ചെയ്യാനുള്ള ലിങ്ക് കാണാം. ഇതിൽ ക്ലിക്ക് ചെയ്താൽ തുറന്നുവരുന്ന വിൻഡോയിൽ അപേക്ഷകരുടെ യുഎഎൻ നമ്പർ, പെ‍ൻഷൻ പേയ്മെന്റ് ഓർഡർ നമ്പർ, അപേക്ഷ നൽകിയപ്പോൾ ലഭിച്ച അക്നോളജ്മെന്റ് നമ്പർ എന്നിവയിൽ ഏതെങ്കിലുമൊന്നു നൽകണം.

തുടർന്ന് കാപ്ചയും പൂരിപ്പിച്ച ശേഷം ആധാർ ഒടിപി ലഭിക്കുന്നതിനുള്ള അനുമതി ചോദിക്കുന്ന ബോക്സിൽ ടിക് ചെയ്യുക. അപ്പോൾ ലഭിക്കുന്ന ഒടിപി നൽകുമ്പോൾ ഉയർന്ന പെൻഷൻ പദ്ധതിയിലേക്കു നൽകിയ അപേക്ഷയുടെ തൽസ്ഥിതി കാണിക്കുന്ന പേജ് തുറന്നുവരും. ഇതിനു ചുവടെ Calculate your pension എന്ന ബട്ടൺ കാണും. ഡിമാൻ‍ഡ് നോട്ടിസ് അയച്ചുകഴിഞ്ഞെങ്കിൽ മാത്രമേ ഈ ബട്ടണി‍ൽ ക്ലിക്ക് ചെയ്തു മുന്നോട്ടു പോകാനാകൂ. 

∙ കാൽക്കുലേറ്റർ ഉപയോഗിക്കേണ്ടവിധം 

Calculate എന്ന ബട്ടണിൽ ക്ലിക്ക് ചെയ്താൽ തുറന്നുവരുന്ന പേജിൽ ജനനത്തീയതി, പിഎഫിൽ അംഗമായ തീയതി, വിരമിച്ച തീയതി എന്നിവ പൂരിപ്പിക്കണം. ജോലിക്കിടയിൽ പിഎഫ് വിഹിതം അടച്ചിട്ടില്ലാത്ത കാലയളവുണ്ടെങ്കിൽ അത് എത്ര ദിവസമെന്ന് എൻസിപി (Non contributory period) എന്ന കോളത്തിൽ പൂരിപ്പിക്കണം. പിഎഫ് വിഹിതം മുടങ്ങിയിട്ടില്ലെങ്കിൽ ‘നോ’ എന്നതിൽ ടിക് നൽകിയാൽ മതി.

2014 ഓഗസ്റ്റ് 31നു ശേഷം വിരമിച്ചവരാണെങ്കിൽ 2014 ഓഗസ്റ്റ് 31 വരെയുള്ള സേവനകാലത്തെ ഉയർന്ന പ്രതിമാസ ശമ്പളം എത്രയെന്നും വിരമിക്കുന്നതിനു തൊട്ടുമുൻപുള്ള 60 മാസത്തെ ശമ്പള ശരാശരി എത്രയെന്നും പൂരിപ്പിക്കണം. ഇത് ഇപിഎഫ്ഒ വെബ്സൈറ്റിലുള്ള മെംബർ പാസ്ബുക് നോക്കി ചേർക്കാം. തുടർന്ന് Calculate എന്ന ബട്ടണിൽ ക്ലിക് ചെയ്താൽ എത്ര തുക പെൻഷൻ ലഭിക്കുമെന്നും അതു കണക്കുകൂട്ടിയ രീതിയും വിശദമാക്കുന്ന പേജ് തുറന്നുവരും. 

English Summary:

How to use EPFO ​​Calculator

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com