ADVERTISEMENT

ന്യൂഡൽഹി ∙ സീതാറാം യച്ചൂരിയുടെ വിയോഗത്തിന്റെ പശ്ചാത്തലത്തിൽ, പുതിയ ജനറൽ സെക്രട്ടറിയെ ഉടൻ തിരഞ്ഞെടുക്കണമോയെന്ന് ഈ മാസം 28നു തുടങ്ങുന്ന സിപിഎം കേന്ദ്ര കമ്മിറ്റി (സിസി) തീരുമാനിക്കുമെന്ന് പാർട്ടി വൃത്തങ്ങൾ പറഞ്ഞു. 28ന് രാവിലെ പൊളിറ്റ് ബ്യൂറോയും ഉച്ചമുതൽ 30 വരെ സിസിയും ചേരും. 

പാർട്ടി കോൺഗ്രസിന് 7 മാസം മാത്രമാണു ബാക്കിയുള്ളത്. ഇതിന്റെ ഒരുക്കങ്ങൾക്കു ചുക്കാൻ പിടിക്കാൻ ആരെയെങ്കിലും ജനറൽ സെക്രട്ടറി പദവിയിലേക്കു കൊണ്ടുവരണോ, അതോ താൽക്കാലിക സംവിധാനം മതിയോ എന്നു സിസിയാണു തീരുമാനിക്കേണ്ടത്. 

പദവിയിലിരിക്കെ ജനറൽ സെക്രട്ടറി അന്തരിക്കുന്നത് ഇതാദ്യമാണ്. കേന്ദ്ര കമ്മിറ്റിയാണു പിബിയെയും ജനറൽ സെക്രട്ടറിയെയും തിരഞ്ഞെടുക്കേണ്ടത് എന്നാണു പാർട്ടി ഭരണഘടനയിലുള്ളത്. അതുകൊണ്ടുതന്നെ, പാർട്ടി കോൺഗ്രസ് വരെ ജനറൽ സെക്രട്ടറിയെ തിരഞ്ഞെടുക്കാൻ തടസ്സമില്ല. 

English Summary:

Central Committee of CPM will decide whether to elect new general secretary immediately

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com