ADVERTISEMENT

ന്യൂഡൽഹി ∙ ഹൈക്കോടതികളിലെ ചീഫ് ജസ്റ്റിസ് നിയമനവുമായി ബന്ധപ്പെട്ടുള്ള കൊളീജിയം ശുപാർശകളിൽ ചില നിർണായക വിവരങ്ങൾ കേന്ദ്രസർക്കാരിന്റെ പക്കലുണ്ടെന്ന് അറ്റോർണി ജനറൽ ആർ.വെങ്കിട്ടരമണി സുപ്രീം കോടതിയിൽ അറിയിച്ചു. ജഡ്ജി നിയമനവുമായി ബന്ധപ്പെട്ട കൊളീജിയം ശുപാർശകൾ സമയബന്ധിതമായി നടപ്പാക്കാൻ നിർദേശിക്കണം എന്നാവശ്യപ്പെട്ടുള്ള പൊതുതാൽപര്യ ഹർജി പരിഗണിക്കുമ്പോഴാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. 

ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ.ബി.പർദിവാല, മനോജ് മിശ്ര എന്നിവരുടെ ബെഞ്ച് വിഷയം അടുത്ത വെള്ളിയാഴ്ചത്തേക്കു മാറ്റി.ജൂലൈയിലാണു സുപ്രീം കോടതി കൊളീജിയം 8 ഹൈക്കോടതികളിലെ ചീഫ് ജസ്റ്റിസ് നിയമനത്തിനുള്ള ശുപാർശകൾ കേന്ദ്രത്തിനു കൈമാറിയത്.ബോംബെ ഹൈക്കോടതി ജഡ്ജി നിതിൻ ജാംദറിനെ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിക്കാനുള്ള ശുപാർശയും ഇതിലുണ്ട്.

English Summary:

Central government provide critical information on Judge Appointment

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com