ADVERTISEMENT

ശ്രീനഗർ ∙ ജമ്മു കശ്മീരിലെ യുവാക്കൾ ജീവിതത്തിൽ പ്രതീക്ഷ തിരിച്ചുപിടിച്ചതിന്റെ തെളിവാണ് ആദ്യഘട്ട വോട്ടെടുപ്പിലെ വൻ ജനപങ്കാളിത്തമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തിരഞ്ഞെടുപ്പു പ്രചാരണ യോഗങ്ങളിൽ പറഞ്ഞു. ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി പുനഃസ്ഥാപിക്കുമെന്നും 370–ാം വകുപ്പ് ആരു വിചാരിച്ചാലും തിരികെ കൊണ്ടുവരാൻ കഴിയില്ലെന്നും മോദി പറഞ്ഞു. ജമ്മു കശ്മീരിന്റെ ഭാവി നിർണയിക്കുന്ന തിരഞ്ഞെടുപ്പ് ആയതിനാൽ ബുദ്ധിപൂർവം വോട്ടവകാശം വിനിയോഗിക്കണമെന്ന് കട്രയിലും ശ്രീനഗറിലും ഉൾപ്പെടെ പ്രചാരണ യോഗങ്ങളിൽ മോദി പറഞ്ഞു. 

കോൺഗ്രസും നാഷനൽ കോൺഫറൻസും പാക്കിസ്ഥാന്റെ അജൻഡയാണ് നടപ്പാക്കുന്നതെന്ന് പ്രധാനമന്ത്രി ആരോപിച്ചു. 370–ാം വകുപ്പ് തിരിച്ചുകൊണ്ടുവരുന്ന കാര്യത്തിൽ ഇരുപാർട്ടികളുമായി ധാരണയുണ്ടാക്കിയെന്ന് പാക്ക് പ്രതിരോധമന്ത്രി ഖ്വാജ ആസിഫ് പറഞ്ഞത് ഇതിന്റെ സൂചനയാണ്. അവർ പാക്കിസ്ഥാനിലേക്കു നദികൾ തുറന്നുവിട്ടപ്പോൾ, ഞങ്ങൾ അവയിൽ അണകെട്ടി സംസ്ഥാനത്തിനു വേണ്ടി ഉപയോഗിക്കുകയാണു ചെയ്തത്– പ്രധാനമന്ത്രി പറഞ്ഞു. 

കോൺഗ്രസും നാഷനൽ കോൺഫറൻസും പിഡിപിയും ഭരണം കുടുംബസ്വത്താക്കിയെന്നും മറ്റു നേതാക്കൾ വളർന്നു വരുന്നത് അവർ തടഞ്ഞെന്നും മോദി ആരോപിച്ചു.  

കർഷകർക്ക് 10,000 രൂപയുടെയും വീട്ടമ്മമാർക്ക് 18,000 രൂപയുടെയും വാർഷിക സഹായം, 7 ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസ് തുടങ്ങി ബിജെപി പ്രകടനപത്രികയിലെ വാഗ്ദാനങ്ങൾ അദ്ദേഹം ആവർത്തിച്ചു.

English Summary:

Pak agenda of other parties in Kashmir says Narendra Modi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com