ADVERTISEMENT

മോസ്കോ∙ റഷ്യയിൽ 22 പേരുമായി സഞ്ചരിക്കുകയായിരുന്ന ഹെലികോപ്റ്റർ കാണാതായി. റഷ്യയുടെ കിഴക്കൻ പ്രദേശമായ കാംചത്ക പെനിൻസുലയിലാണു സംഭവമെന്നു ഫെഡറൽ എയർ ട്രാൻസ്പോർട്ട് ഏജൻസി അറിയിച്ചു. 19 യാത്രക്കാരും മൂന്നു ജീവനക്കാരുമാണു ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നത്. 

എംഐ-8 ടി ഹെലികോപ്റ്ററാണ് കാണാതായത്. വച്ച്‌കസെറ്റ്‌സ് അഗ്നിപർവതത്തിനു സമീപമാണ് സംഭവം. ഹെലികോപ്റ്റർ എത്തേണ്ട സമയമായിട്ടും എത്താതിരുന്നതോടെയാണ് ഇക്കാര്യം അധികൃതരുടെ ശ്രദ്ധയിൽപ്പെടുന്നത്. വിനോദസഞ്ചാര കേന്ദ്രമാണ് കംചത്ക. മോസ്കോയിൽ നിന്ന് 6,000 കിലോമീറ്ററിലധികം കിഴക്കും അലാസ്കയിൽ നിന്ന് 2,000 കിലോമീറ്റർ പടിഞ്ഞാറും ആണ് ഈ പ്രദേശം. 

1960കളിൽ രൂപകൽപന ചെയ്ത ഇരട്ട എൻജിൻ ഹെലികോപ്റ്ററാണ് എംഐ-8. റഷ്യയിലും അയൽരാജ്യങ്ങളിലും വ്യാപകമായി ഈ ഹെലികോപ്റ്റർ ഉപയോഗിക്കുന്നുണ്ട്. ഓഗസ്റ്റ് 12ന്, 16 പേരുമായി ഒരു എംഐ -8 ഹെലികോപ്റ്റർ റഷ്യയിലെ കംചത്കയിൽ തകർന്നു വീണിരുന്നു.

English Summary:

Helicopter-missing-russia

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com