ADVERTISEMENT

കുന്നംകുളം ∙ സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവം ഇന്നു സമാപിക്കാനിരിക്കെ 1117 പോയിന്റോടെ പാലക്കാട് ജില്ല ഒന്നാം സ്ഥാനത്ത്.  കണ്ണൂർ (1108), കോഴിക്കോട് (1101) ജില്ലകളാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ. സ്കൂൾ തലത്തിൽ ആലത്തൂർ ബിഎസ്എസ് ഗുരുകുലം എച്ച്എസ്എസ് (114) ആണു മുന്നിൽ. കോഴിക്കോട് മേമുണ്ട എച്ച്എസ്‌എസാണ് (108) രണ്ടാം സ്ഥാനത്ത്. ആകെയുള്ള 154 ഇനങ്ങളിൽ 109 ഇനങ്ങൾ പൂർത്തിയായി. സമാപന ദിനമായ ഇന്ന് ശാസ്ത്ര ക്വിസ് ഉൾപ്പെടെ 45 ഇനങ്ങൾ നടക്കും. 

ശാസ്ത്രോത്സവത്തിലെ വിജയികളുടെ പ്രോജക്ടുകൾ ഉൾപ്പെടുത്തി വിദ്യാഭ്യാസ വകുപ്പ് തയാറാക്കിയ ശാസ്ത്രോത്സവ രേഖ ഇന്നു സമാപന സമ്മേളത്തിൽ പുറത്തിറക്കും.  പ്രവൃത്തി പരിചയ മേളയിലെ തത്സമയ മത്സരത്തിൽ വിദ്യാർഥികൾ നിർമിച്ച വിസ്മയ വസ്തുക്കൾ കാണാൻ ഇന്ന് അവസരം. 

രാവിലെ 11 മുതൽ 2 വരെ ബഥനി സെന്റ് ജോൺസ് ഹയർ സെക്കൻഡറി സ്കൂളിലെ ഹൈസ്കൂൾ ബ്ലോക്കിലാണ് പ്രദർശനം. കുന്നംകുളം ടൗൺഹാളിൽ രാവിലെ 10ന് വൊക്കേഷനൽ വിഭാഗം നിർമിച്ച വസ്തുക്കളുടെ പ്രദർശന–വിൽപനയുമുണ്ട്.

കിട്ടും പുതിയ ട്രോഫികൾ

ശാസ്ത്രോത്സവ പ്രതിഭകൾക്ക് ഇത്തവണ നൽകുന്നതു പുതിയ ട്രോഫികൾ. ശാസ്ത്ര, ഗണിത ശാസ്ത്ര, സാമൂഹിക ശാസ്ത്ര, പ്രവൃത്തി പരിചയ, ഐടി, സ്പെഷൽ സ്കൂൾ മേളകളിലെ മികച്ച ജില്ലകൾക്കും മികച്ച സ്കൂളുകൾക്കുമാണു ട്രോഫികൾ തയാറാക്കിയിട്ടുള്ളത്. കഴിഞ്ഞ വർഷം പ്രളയം കാരണം ട്രോഫികൾ സമ്മാനിച്ചിരുന്നില്ല. 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com