ADVERTISEMENT

പാലക്കാട് ∙ ഭാര്യാപിതാവും അമ്മാവനും ചേർന്ന് യുവാവിനെ കെ‍ാലപ്പെടുത്തിയ തേങ്കുറിശ്ശിയിലെ ദുരഭിമാന കെ‍ാലക്കേസിന്റെ കുറ്റപത്രം 90 ദിവസത്തിനകം നൽകാൻ ജില്ലാ പൊലീസ് മേധാവിയുടെ അധ്യക്ഷതയിൽ നടന്ന പെ‍ാലീസ് ഒ‍ാഫിസർമാരുടെ യേ‍ാഗത്തിൽ തീരുമാനം.

കേസ് ഫയലുകൾ ആലത്തൂർ ഡിവൈഎസ്പി ഒ‍ാഫിസ് ഇന്നു ക്രൈംബ്രാഞ്ചിനു കൈമാറും. പ്രാഥമിക പരിശേ‍ാധന നടത്തിയെങ്കിലും അന്വേഷണം ഔദ്യേ‍ാഗികമായി നാളെയേ ആരംഭിക്കൂ എന്ന് ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എസ്.സുന്ദരം പറഞ്ഞു.

ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ 5 അംഗ ക്രൈംബ്രാഞ്ച് സംഘമാണു കേസ് അന്വേഷിക്കുക. ജില്ലാ പെ‍ാലീസ് മേധാവിയുടെ ചുമതലയുള്ള എസ്.സുജിത്ദാസിന്റെ അധ്യക്ഷതയിൽ നടന്ന യേ‍ാഗത്തിൽ അന്വേഷണം സമയബന്ധിതമായി പൂർത്തിയാക്കുന്നതു ചർച്ച ചെയ്തു.

ദുരഭിമാനക്കെ‍ാലകേസുകൾ സംബന്ധിച്ച കേ‍ാടതി ഉത്തരവുകളും ആഭ്യന്തരവകുപ്പു നിർദേശങ്ങളും അദ്ദേഹം ഉദ്യേ‍ാഗസ്ഥരെ ധരിപ്പിച്ചു. 

അന്വേഷണം തടസ്സമില്ലാതെ നീങ്ങാൻ ആവശ്യമായ സംവിധാനങ്ങൾ ഒരുക്കും. കേസ് വിചാരണയ്ക്ക് സ്പെഷൽ പ്രേ‍ാസിക്യൂട്ടറെ നിയമിക്കാൻ സർക്കാരിനു ശുപാർശചെയ്യും.

English Summary: Honor killing charge sheet to be given within 90 days

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com