ADVERTISEMENT

കട്ടപ്പന ∙ വിദ്യാർഥികളെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിലെ പ്രതിക്ക് 2 കേസുകളിലായി 7 വർഷം വീതം തടവും 15,000 രൂപ വീതം പിഴയും. വണ്ടിപ്പെരിയാർ സ്വദേശി രാജനെയാണ് (യേശുരാജൻ-27) ഫാസ്റ്റ് ട്രാക്ക് പോക്സോ കോടതി ശിക്ഷിച്ചത്. 2018, 2019 വർഷങ്ങളിൽ നടന്ന 2 കേസുകളിലാണു വിധി.

കുട്ടികളെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന കേസിൽ വണ്ടിപ്പെരിയാർ പൊലീസെടുത്ത കേസിലാണ് ശിക്ഷ. ഇരു കേസുകളിലും 5 വർഷം തടവും ഐപിസി പ്രകാരം 2 വർഷം തടവും 15,000 രൂപ പിഴയുമാണ് ശിക്ഷ. പിഴ തുക അടച്ചില്ലെങ്കിൽ 2 കേസുകളിലുമായി 6 മാസം കൂടി അധിക തടവും അനുഭവിക്കണം. പബ്ലിക് പ്രോസിക്യൂട്ടർ സുസ്മിതാ ജോൺ കോടതിയിൽ ഹാജരായി.

English Summary: Student rape case accused gets imprisonment

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com