ADVERTISEMENT

തിരുവനന്തപുരം ∙ പതിനഞ്ചാം കേരള നിയമസഭയുടെ അഞ്ചാം സമ്മേളനം ഇന്നു പുനരാരംഭിക്കുമ്പോൾ പ്രതിപക്ഷത്തിന്റെ നീക്കം ഉറ്റുനോക്കി ഭരണപക്ഷം. കഴിഞ്ഞ വ്യാഴാഴ്ച ധനാഭ്യർഥന ചർച്ചകൾക്കിടെ ഭരണപക്ഷത്തെ എം.എം.മണി പ്രതിപക്ഷത്തെ ആർഎംപി നേതാവ് കെ.കെ.രമയ്ക്ക് എതിരെ നടത്തിയ വിവാദ പരാമർശത്തിൽ പ്രതിപക്ഷം പ്രതിഷേധിച്ചതോടെ സഭ ബഹളത്തിൽ മുങ്ങിയിരുന്നു. പിറ്റേന്നു സഭാ നടപടികൾ പ്രതിപക്ഷം സ്തംഭിപ്പിച്ചു. ഇതേ നിലപാട് പ്രതിപക്ഷം തുടരുകയാണെങ്കിൽ തിരിച്ചടിക്കാനുള്ള പുതിയ നീക്കങ്ങളുമായിട്ടാകും ഭരണപക്ഷം രംഗത്തിറങ്ങുക. 

എന്നാൽ, സ്വർണക്കടത്ത് കേസിലെ വെളിപ്പെടുത്തലുകളിൽ നിന്നു ശ്രദ്ധതിരിക്കാൻ പുതിയ വിവാദം ഭരണപക്ഷം ഉപയോഗിക്കുന്നതായി  പ്രതിപക്ഷത്തിനു സംശയമുണ്ട്. സ്വർണക്കടത്തു സംബന്ധിച്ചു മുഖ്യമന്ത്രിയോടു നേരിട്ടുള്ള നക്ഷത്രചിഹ്നമിട്ട ചോദ്യത്തിന് വെള്ളിയാഴ്ച സഭയിൽ ഉത്തരം പറയാതെ ഒഴിവാകാൻ ഭരണപക്ഷത്തിനു തുണയായതും പ്രതിപക്ഷ പ്രതിഷേധമായിരുന്നു. അങ്ങനെയെങ്കിൽ ചർച്ചകളുടെ ഗതി മാറും.

English Summary: Kerala assembly session to restarttoday

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com