ADVERTISEMENT

കുമളി ∙ കനത്ത മഴയെ തുടർന്ന് കുമളിയിൽ മൂന്നിടത്ത് ഉരുൾപൊട്ടൽ. വണ്ടിപ്പെരിയാറിൽ ദേശീയപാതയോരത്തെ വീട്ടിനുള്ളിൽ വെള്ളം കയറി ഒരു കുടുംബത്തിലെ നാലുപേർ ഒഴുക്കിൽപെട്ടു. നാട്ടുകാർ 4 പേരെയും രക്ഷപ്പെടുത്തി. കുമളി പഞ്ചായത്തിലെ 13–ാം വാർഡിൽ കൊല്ലംപട്ടട, കുരിശുമല, പളിയക്കുടി എന്നിവിടങ്ങളിലാണ് ഇന്നലെ രാത്രി ഉരുൾപൊട്ടിയത്. 25 വീട്ടുകാരെ മാറ്റിത്താമസിപ്പിച്ചു.  

കെകെ റോഡിൽ വണ്ടിപ്പെരിയാർ പൊലീസ് വളവിനു സമീപം താമസിക്കുന്ന ഓട്ടോ ഡ്രൈവർ മുത്തുരാജ്, ഭാര്യ അനിത, 3 വയസ്സുള്ള മകൻ, മുത്തുരാജിന്റെ മാതാവ് എന്നിവരാണ് ഒഴുക്കിൽപെട്ടത്. ദേശീയപാതയിൽ നാലടി ഉയരത്തിലെ വെള്ളത്തിലൂടെ അരക്കിലോമീറ്ററോളം ദൂരം മുത്തുരാജിന്റെ മാതാവ് ഒഴുകിപ്പോയതിനുശേഷമാണു രക്ഷപ്പെടുത്താൻ കഴിഞ്ഞത്. മറ്റുള്ളവരെ ഗവ. ആശുപത്രിക്കു സമീപം നാട്ടുകാർ രക്ഷപ്പെടുത്തി.

English Summary: Landslide in Idukki Kumily

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com