ADVERTISEMENT

വേങ്ങര (മലപ്പുറം) ∙ ആറുവയസ്സുകാരി അമ്മയുടെ മുൻപിൽ കാറിടിച്ചു മരിച്ചു. കുന്നുംപുറം ഇകെ പടി നെല്ലിക്കാപ്പറമ്പിൽ അഭിലാഷിന്റെ മകൾ അക്ഷരയാണു മരിച്ചത്. ഇന്നലെ രാവിലെ പത്തോടെയാണ് അപകടം. 

അമ്മ സരിതയ്ക്കൊപ്പം വിവാഹച്ചടങ്ങിനു പോകാനിറങ്ങിയ അക്ഷര, ഇകെ പടിയിൽനിന്ന് ഓട്ടോയിൽ കയറുമ്പോൾ കാർ ഇടിക്കുകയായിരുന്നു. സരിതയുടെ സഹോദരിയുടെ മകൾ അഭിരാമി(13)ക്കും പരുക്കേറ്റു. ഇരുവരെയും കുന്നുംപുറത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും അക്ഷര മരിച്ചു. കുറ്റൂർ നോർത്ത് എംഎച്ച്എം എൽപി സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർഥിനിയാണ്. സഹോദരൻ: അശ്വരാഗ്.

 

English Summary: Road accident; Child killed at Malappuram

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com