ADVERTISEMENT

നിയമന വിവാദത്തിന്റെ നാൾവഴി

∙2021 സെപ്റ്റംബർ 22: കണ്ണൂർ സർവകലാശാല മലയാളം പഠനവിഭാഗം അസോഷ്യേറ്റ് പ്രഫസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. അവസാന തീയതി നവംബർ 12.

∙നവംബർ 13: സ്ക്രീനിങ് കമ്മിറ്റി പ്രിയാ വർഗീസ് ഉൾപ്പെടെ 6 പേരെ ഇന്റർവ്യൂവിനു തിരഞ്ഞെടുക്കുന്നു.

∙നവംബർ 14: പ്രിയയുടെ ഗവേഷണ കാലഘട്ടം അധ്യാപന സർവീസായി പരിഗണിക്കാൻ കഴിയില്ലെന്നു വാദിച്ച് സെനറ്റിലെ യുഡിഎഫ് അംഗം   ഡോ.ആർ.കെ.ബിജു വിസിക്കു പരാതി നൽകുന്നു.

∙നവംബർ 18: വിസി പ്രഫ.ഗോപിനാഥ് രവീന്ദ്രൻ അധ്യക്ഷനായ സിലക്‌ഷൻ കമ്മിറ്റി 6 ഉദ്യോഗാർഥികൾക്കും ഓൺലൈനായി ഇന്റർവ്യൂ നടത്തുന്നു. പ്രിയയ്ക്കാണ് ഒന്നാം റാങ്കെന്ന അനൗദ്യോഗിക വിവരത്തോടെ വീണ്ടും വിവാദം. സർവകലാശാല അഡ്വക്കറ്റ് ജനറലിന്റേതടക്കം നിയമോപദേശം തേടുന്നു. ചട്ടലംഘനമില്ലെന്നു മറുപടി.

∙നവംബർ 23: പ്രഫ. ഗോപിനാഥ് രവീന്ദ്രനെ കണ്ണൂർ വിസിയായി വീണ്ടും നിയമിക്കുന്നു. സേർച് കമ്മിറ്റി ഇല്ലാതെയും പ്രായപരിധി മറികടന്നുമാണു നിയമനമെന്നും പ്രിയയ്ക്ക് ഒന്നാം റാങ്ക് നൽകിയതിന്റെ പ്രത്യുപകാരമാണിതെന്നും ആരോപണം. നിയമനം നീളുന്നു. യോഗ്യത സംബന്ധിച്ചു വ്യക്തതയ്ക്കു വിസി യുജിസി ചെയർമാനു കത്തെഴുതിയെങ്കിലും മറുപടി ലഭിച്ചില്ല.

∙2022 ജൂൺ 27: പ്രിയയ്ക്ക് ഒന്നാം റാങ്ക് നൽകിയ പട്ടികയ്ക്ക് സിൻഡിക്കറ്റിന്റെ അംഗീകാരം. പ്രിയയുടെ സർട്ടിഫിക്കറ്റുകളുടെയും പ്രബന്ധങ്ങളുടെയും സൂക്ഷ്മപരിശോധന തുടങ്ങുന്നു.

∙ഓഗസ്റ്റ് 14: പ്രിയയ്ക്ക് എല്ലാ യോഗ്യതകളുമുണ്ടെന്നും അടുത്ത ദിവസം തന്നെ നിയമനം നൽകുമെന്നു വിസി.

∙ഓഗസ്റ്റ് 17: നിയമന നടപടി ഗവർണർ മരവിപ്പിക്കുന്നു.

∙ഓഗസ്റ്റ് 22: റാങ്ക് പട്ടികയിൽ രണ്ടാമതെത്തിയ ചങ്ങനാശേരി എസ്ബി കോളജ് അധ്യാപകൻ പ്രഫ. ജോസഫ് സ്കറിയയുടെ ഹർജിയിൽ, നിയമന നടപടികൾ ഹൈക്കോടതി സ്റ്റേ ചെയ്യുന്നു.

∙നവംബർ 17: പ്രിയയ്ക്ക് ഒന്നാം റാങ്ക് നൽകിയ തീരുമാനം പുനഃപരിശോധിക്കണമെന്നു ഹൈക്കോടതി ഉത്തരവ്.

English Summary: Priya Varghese appointment irregularities

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com