ADVERTISEMENT

കോട്ടയം ∙ ഉമ്മൻ ചാണ്ടിക്കു തിരുവനന്തപുരത്തു നിന്നു പുതുപ്പള്ളിയിൽ എത്താൻ സാധാരണ 3 മണിക്കൂർ മതി. എന്നാൽ, ഇന്നലെ രാവിലെ തിരുവനന്തപുരത്തു നിന്ന് എംസി റോഡിലൂടെ പുറപ്പെട്ട ഉമ്മൻ ചാണ്ടിയുടെ അവസാനയാത്ര മൂന്നു മണിക്കൂർ സമയം കൊണ്ട് 24 കിലോമീറ്റർ ദൂരെ വെഞ്ഞാറമൂടിൽ മാത്രമാണ് എത്തിയത്. ഒസി എന്ന് ചുരുക്കപ്പേരുള്ള ഉമ്മൻ ചാണ്ടിയുടെ ജീവിതത്തിൽ എംസി എന്ന് ചുരുക്കപ്പേരുള്ള മെയിൻ സെൻട്രൽ റോഡിന് ഏറെ പ്രാധാന്യമുണ്ട്. കഴിഞ്ഞ 5 പതിറ്റാണ്ടായി പുതുപ്പള്ളി–തിരുവനന്തപുരം ഷട്ടിൽ സർവീസാണ് ഉമ്മൻ ചാണ്ടിയുടെ ജീവിതം.

ഒരുദിവസം 3 തവണ വരെ തിരുവന്തപുരത്തു നിന്നു പുതുപ്പള്ളിയിൽ ഉമ്മൻ ചാണ്ടി വന്നു പോയിട്ടുണ്ടെന്ന് മുൻ പ്രൈവറ്റ് സെക്രട്ടറി എ.ആർ.സുരേന്ദ്രൻ പറയുന്നു. ഒരുവട്ടം വരവിനും പോക്കിനുമായി 7 മണിക്കൂർ എടുക്കും. ആ ദിവസം 21 മണിക്കൂർ യാത്രയ്ക്കു വേണ്ടി മാത്രം മാറ്റിവച്ചു. പിറ്റേന്നു രാവിലെ എ.കെ.ആന്റണിയുടെ ഫോൺ   എത്തി; ഇങ്ങനെയൊന്നും യാത്ര ചെയ്യരുത്. പണ്ടു പുതുപ്പള്ളി വിട്ടാൽ ആദ്യസ്റ്റോപ്പ് കൊട്ടാരക്കര പോറ്റി ഹോട്ടലാണ്. പിന്നീട് എങ്ങും നിർത്താതെയുള്ള യാത്ര. അതിനു കാരണമുണ്ട്. എവിടെ നിർത്തിയാലും ആളുകൂടും.

കാർ, ട്രെയിൻ, കെഎസ്ആർടിസി ഇതാണ് ഉമ്മൻ ചാണ്ടിയുടെ യാത്രാശീലം. ട്രെയിനാണെങ്കിൽ മലബാർ എക്സ്പ്രസിലും വേണാട് എക്സ്പ്രസിലുമാണ് സഞ്ചരിക്കാറുള്ളത്. 

നിയമസഭാ സമ്മേളനം നടക്കുമ്പോൾ ഒരാഴ്ച എല്ലാ ദിവസവും പുതുപ്പള്ളിയിൽ നിന്നു തിരുവനന്തപുരത്തേക്ക് ഉമ്മൻ ചാണ്ടി പോയിവന്നിട്ടുണ്ട്. രണ്ടാം വട്ടം മുഖ്യമന്ത്രി ആയപ്പോഴാണ് എംസി റോഡിന്റെ നവീകരണത്തിന്റെ അവസാന റീച്ചും പൂർത്തിയായത്.

English Summary : Oommen Chandy used MC Road to go from Thiruvananthapuram to Kottayam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com