ADVERTISEMENT

കോട്ടയം ∙ സമ്മാനമില്ലെന്നുകരുതി വീട്ടിലെ ചവറ്റുകുട്ടയിൽ ഉപേക്ഷിച്ച ലോട്ടറി ടിക്കറ്റിന് അടിച്ചത് ഒരു കോടി രൂപ. സംശയം തോന്നി വീണ്ടും ഫലം നോക്കിയപ്പോഴാണു ചുരുട്ടിക്കളഞ്ഞതു വലിയ ഭാഗ്യമാണെന്നു മൂലവട്ടം ചെറുവീട്ടിൽ‌ വടക്കേതിൽ സി.കെ.സുനിൽകുമാർ (53) തിരിച്ചറിഞ്ഞത്. ബുധനാഴ്ച നറുക്കെടുത്ത ഫിഫ്റ്റി – ഫിഫ്റ്റി ലോട്ടറിയുടെ ഒന്നാം സമ്മാനമാണു പൂവന്തുരുത്ത് പ്ലാമ്മൂട് സ്റ്റാൻഡിലെ ഈ ഓട്ടോഡ്രൈവർക്കു ലഭിക്കുക.

വ്യാഴാഴ്ച രാവിലെ പത്രം വായിച്ചു ഫലം നോക്കുന്നതിനിടെ ചെറിയ സമ്മാനങ്ങളുടെ നമ്പറുകൾ ഒത്തുനോക്കിയെങ്കിലും ഒന്നുമില്ലെന്നുകണ്ടു ടിക്കറ്റ് കുട്ടയിലിട്ടു. ഒന്നുകൂടി ഫലം നോക്കുന്നതിനിടെ ഒന്നാം സമ്മാനം ലഭിച്ച നമ്പറിൽ കണ്ണുടക്കിയതാണു ഭാഗ്യമായത്. ‌വീട് പണയം വച്ചെടുത്ത വായ്പയുടെ തിരിച്ചടവു മുടങ്ങിയിരിക്കുമ്പോഴാണു സുനിൽകുമാറിനെ ഭാഗ്യം കടാക്ഷിച്ചത്. അമ്മ സരസമ്മയും ഭാര്യ ബിന്ദുവും മകൾ സ്നേഹയും മരുമകൻ ജെനിഫും ഭാഗ്യനേട്ടത്തിന്റെ സന്തോഷത്തിലാണ്.

English Summary:

One crore for the lottery which was thrown away in waste basket

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com