ADVERTISEMENT

തിരുവനന്തപുരം ∙ സംസ്ഥാനത്തെ സ്വകാര്യ മെഡിക്കൽ കോളജുകളിലെ വിദ്യാർഥികൾക്ക് ഗവ.മെഡിക്കൽ കോളജുകളിൽ പോസ്റ്റ്മോർട്ടം (ഓട്ടോപ്സി) പഠിക്കാൻ അവസരം നൽകും. ഈ വിദ്യാർഥികൾ ഇപ്പോൾ സംസ്ഥാനത്തിനു പുറത്തുള്ള മെഡിക്കൽ കോളജുകളിൽ പോയാണ് പോസ്റ്റ്മോർട്ടം പഠിക്കുന്നത്. അവിടങ്ങളിലെ മിക്ക ആശുപത്രികളിലും ഫൊറൻസിക് ഡോക്ടർമാർ കാഴ്ചക്കാർ മാത്രമായിരിക്കും. മറ്റു ജീവനക്കാ‍രാണു പോസ്റ്റ്മോർട്ടം നടത്തുന്നത്. 

ഇങ്ങനെ പഠിക്കുന്ന വിദ്യാർഥികൾ പിന്നീടു പിഎസ്‌സി വഴി കേരളത്തിലെ ആശുപത്രികളിൽ എത്തും. അപ്പോൾ ഉണ്ടാകുന്ന പ്രശ്നങ്ങൾ കണക്കിലെടുത്തു മന്ത്രി വീണാ ജോർജാണ് കേരളത്തിൽ പോസ്റ്റ്മോർട്ടം പഠനത്തിനു സൗകര്യം ഒരുക്കാൻ നിർദേശിച്ചത്. ഇതിനുള്ള മാനദണ്ഡങ്ങൾ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ തയാറാക്കും.സംസ്ഥാനത്തെ സ്വകാര്യ മെഡിക്കൽ കോളജുകളിൽ 2300 എംബിബിഎസ് വിദ്യാർഥികൾ ഉണ്ട്. സിലബസ് അനുസരിച്ച് ഒരു എംബിബിഎസ് വിദ്യാർഥി 15 പോസ്റ്റ്മോർട്ടം പഠിക്കണം. ആരോഗ്യ ഡയറക്ടറേറ്റിനു കീഴിലുള്ള 138 താലൂക്ക്, ജില്ല, ജനറൽ ആശുപത്രികളിൽ പോസ്റ്റ്മോർട്ടം പഠിക്കാൻ നേരത്തേ അനുമതി നൽകിയിരുന്നു. ഈ ആശുപത്രികളിൽ ഫൊറൻസിക് കാറ്റഗറിയിൽ 18 ഡോക്ടർമാരേയുള്ളൂ. 

∙ "സ്വകാര്യ കോളജുകളിൽ പോസ്റ്റ്മോർട്ടം ചെയ്തു പഠിക്കാൻ അവസരം നൽകണം. കേരളത്തിൽ മാത്രമേ ഈ വിലക്കുള്ളൂ. ഡോക്ടർമാർക്കു ചികിത്സിക്കാം, പോസ്റ്റ്മോർട്ടം നടത്താൻ പാടില്ല എന്ന നയം ശരിയല്ല." - അനിൽകുമാർ വെള്ളിൽ (പ്രസിഡന്റ്, കേരള പ്രൈവറ്റ് മെഡിക്കൽ കോളജ് മാനേജ്മെന്റ് അസോസിയേഷൻ)

English Summary:

Private medical college students, can study Postmortem in Government colleges

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com