ADVERTISEMENT

പയ്യന്നൂർ ∙ ഡ്രൈവറും മുൻസീറ്റ് യാത്രക്കാരിയും സീറ്റ് ബെൽറ്റ് ധരിക്കാത്തതിനാൽ പിഴ അടയ്ക്കാൻ ലഭിച്ച നോട്ടിസിലെ ചിത്രത്തിൽ അപരിചിതയായ സ്ത്രീയുടെ ഫോട്ടോ ഉൾപ്പെട്ട സംഭവത്തിൽ ആരും പരാതി നൽകിയിട്ടില്ലെങ്കിലും മോട്ടർ വാഹന വകുപ്പ് അന്വേഷണം തുടങ്ങി. ക്യാമറയിൽ ഒരു ചിത്രത്തിനു മുകളിൽ മറ്റൊരു ചിത്രം പതിയാൻ ഇടയില്ലെന്നാണു മോട്ടർ വാഹന വകുപ്പു പറയുന്നത്. യഥാർഥ കാരണം കണ്ടെത്തണമെങ്കിൽ ക്യാമറ പരിശോധിക്കണം. 

അതേസമയം, വാഹന ഉടമ 1000 രൂപ പിഴ അടച്ചു. ചെറുവത്തൂർ കൈതക്കാട് സ്വദേശികൾ പയ്യന്നൂരിലേക്കു കാറിൽ വരുമ്പോഴാണു കഴിഞ്ഞ മാസം 3ന് രാത്രി 8.27ന് പയ്യന്നൂർ റെയിൽവേ മേൽപാലത്തിനു സമീപമുള്ള ക്യാമറയിൽ പതിഞ്ഞത്. മുൻസീറ്റിലുള്ള 2 പേരും സീറ്റ് ബെൽറ്റ് ധരിക്കാത്തതിനാലാണു പിഴ അടയ്ക്കാനുള്ള ചലാൻ ലഭിച്ചത്. ഇതിലുള്ള ചിത്രത്തിലാണ് പിൻസീറ്റിൽ ഡ്രൈവറുടെ സമീപത്തായി ഒരു സ്ത്രീയുടെ ചിത്രം പതിഞ്ഞത്. പിൻസീറ്റിലുണ്ടായിരുന്ന 2 കുട്ടികളുടെ ചിത്രം പതിഞ്ഞിട്ടുമില്ല.

English Summary:

Investigation started regarding the 'unknown' found in car

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com