ADVERTISEMENT

പുതുപ്പള്ളി ∙ കവലയ്ക്കു സമീപം ലോട്ടറിക്കച്ചവടം നടത്തിയിരുന്ന എള്ളുകാല എസ്‌‌സി ഭവൻ ടി.എ.ചന്ദ്രശേഖരന്റെ മരണവുമായി ബന്ധപ്പെട്ട് ഒരാൾ അറസ്റ്റിലായി. ചന്ദ്രശേഖരന്റെ കടയ്ക്കു സമീപം വെറ്റിലയും പാക്കും കച്ചവടം ചെയ്തിരുന്ന വാഴക്കുളം പണ്ടാരക്കുന്നേൽ പി.കെ.കുരുവിളയെ (67) ആണ് കോട്ടയം ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞദിവസം വൈകിട്ട് പുതുപ്പള്ളി കവലയിലെ പെട്രോൾ പമ്പിനു സമീപം പരുക്കേറ്റ നിലയിൽ കണ്ടെത്തിയ ചന്ദ്രശേഖരൻ പിന്നീടു മരിക്കുകയായിരുന്നു. പൊലീസ് പറയുന്നത്: രണ്ടുമാസം മുൻപു കുരുവിളയ്ക്കു ലോട്ടറി അടിച്ചിരുന്നു. 

അതിനു ചെലവ് ചെയ്തില്ല എന്നതിന്റെ പേരിൽ ഇരുവർക്കുമിടയിൽ ചെറിയ നീരസം നിലനിന്നിരുന്നു. അതിനെച്ചൊല്ലി കഴിഞ്ഞദിവസം വൈകിട്ട് 6.30ന് ഇവർ തമ്മിൽ വാക്കുതർക്കമുണ്ടായി. 

തുടർന്നു ചന്ദ്രശേഖരനെ കുരുവിള റോഡിലേക്ക് തള്ളുകയും ആ സമയമെത്തിയ വാഹനമിടിച്ച് ഗുരുതരമായി പരുക്കേൽക്കുകയും ചെയ്തു.

ഈസ്റ്റ് എസ്എച്ച്ഒ യു.ശ്രീജിത്തിന്റെ നേതൃത്വത്തിലാണ് അറസ്റ്റ്.

English Summary:

Lottery seller killed in Kottayam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com