ADVERTISEMENT

തിരുവനന്തപുരം ∙ ഏഴാം ക്ലാസ് വിജയിച്ചതിന്റെ രേഖ കിട്ടിയാൽ നടൻ ഇന്ദ്രൻസിന് സാക്ഷരതാ മിഷന്റെ പത്താം ക്ലാസ് തുല്യതാ പരീക്ഷയിൽ നേരിട്ട് പങ്കെടുക്കാം. ഏഴാം ക്ലാസിലെ പരീക്ഷയുടെ രേഖകൾ തേടി സാക്ഷരതാ മിഷൻ ഇന്ദ്രൻസ് പഠിച്ച കുമാരപുരം ഗവ.മെഡിക്കൽ കോളജ് ഹയർ സെക്കൻഡറി സ്കൂളിനു കത്തെഴുതി. രേഖകൾ കണ്ടെടുക്കാനായില്ലെങ്കിൽ ഇന്ദ്രൻസ് ആദ്യം ഏഴാം ക്ലാസ് തുല്യതാ പരീക്ഷയിൽ പങ്കെടുക്കും. തുടർന്ന് പത്താം ക്ലാസ് തുല്യതാ പരീക്ഷ എഴുതും. ഇതിനാകെ വേണ്ടി വരുന്നത് ഒന്നര വർഷം. ഇത്രയും കാലം ക്ലാസിലിരിക്കാനും പഠിക്കാനും തയാറാണെന്ന് ഇന്ദ്രൻസ് സാക്ഷരതാ മിഷൻ ഡയറക്ടർ എ.ജി.ഒലീനയെ അറിയിച്ചു. 

സാക്ഷാരതാ മിഷന്റെ നിബന്ധനകൾ പ്രകാരം നാലാം ക്ലാസ് വിജയിച്ചവർക്ക് ഏഴാം തരം തുല്യതാ പരീക്ഷ മാത്രമേ എഴുതാനാകൂ. 7 വരെ സ്കൂളിൽ പോയെങ്കിലും ഇന്ദ്രൻസിന്റെ പക്കൽ നാലാം ക്ലാസ് വിജയിച്ചതിന്റെ രേഖകൾ മാത്രമേയുള്ളൂ. അതിനാലാണ് നടൻ യോഗ്യതയായി നാലാം ക്ലാസ് എന്നു പറഞ്ഞിരുന്നത്. ഏഴിൽ ഇന്ദ്രൻ‍സിനൊപ്പം പഠിച്ച ഒട്ടേറെ സഹപാഠികളെയും സാക്ഷരതാ മിഷൻ കണ്ടെത്തിയിട്ടുണ്ട്. 

English Summary:

If Indrans gets 7th class certificate, he can directly attempt 10th class equivalency exam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com