ADVERTISEMENT

കോഴിക്കോട് ∙ ജില്ലയിലെ സന്ദർശനത്തിനിടയിൽ ഗോവ ഗവർണറുടെ വാഹന വ്യൂഹത്തിനിടയിലേക്ക് യുവാവ് കാർ ഓടിച്ചു കയറ്റിയ സംഭവത്തിൽ കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം അന്വേഷണം നടത്തി റിപ്പോർട്ട് നൽകി. പൊലീസ് ഇന്റലിജൻസ് സംസ്ഥാന ആഭ്യന്തര വകുപ്പിനും റിപ്പോർട്ട് നൽകിയിട്ടുണ്ട്.    സംഭവത്തിന്റെ നിജസ്ഥിതി അറിയാൻ കേരള സർക്കാരിന് കത്തു നൽകുമെന്നു ഗോവ രാജ്ഭവൻ വൃത്തങ്ങൾ അറിയിച്ചു. പരാതി ലഭിച്ചാൽ വിശദമായ അന്വേഷണം നടത്താമെന്ന നിലപാടിലാണ് കേരള പൊലീസ്. 

ട്രാഫിക് പൊലീസിന്റെ നിർദേശം ലംഘിച്ചു ഗവർണറുടെ വാഹന വ്യൂഹത്തിനിടയിലേക്കു യുവാവ് കാർ ഓടിച്ച് കയറ്റിയതാണ് സുരക്ഷാ വീഴ്ച ഉണ്ടാക്കിയത്.  സുരക്ഷാ ഉദ്യോഗസ്ഥർ തടഞ്ഞെങ്കിലും യുവാവ്  കാർ വീണ്ടും വാഹനങ്ങൾക്കിടയിലേക്കു കയറ്റാൻ ശ്രമിച്ചതായി രാജ്ഭവൻ ഉദ്യോഗസ്ഥർ പറഞ്ഞു. തുടർന്നു ഇയാളെ കസ്റ്റഡിയിലെടുക്കാൻ പൊലീസിനു നിർദേശം നൽകുകയായിരുന്നു.കസ്റ്റഡിയിലെടുത്ത ജൂലിയസ് നികിതാസിനെ (39) ഗതാഗത തടസ്സം സൃഷ്ടിച്ചതിൽ 1000 രൂപ പിഴ ചുമത്തി വിട്ടയയ്ക്കുകയാണ് പൊലീസ് ചെയ്തത്. 

സിപിഎം നേതാവിന്റെ മകനായതിനാലാണ് പൊലീസ് പെറ്റിക്കേസ് ചുമത്തി വിട്ടയച്ചതെന്ന ആരോപണത്തെ തുടർന്നു സംഭവം വിവാദമായിട്ടുണ്ട്. ജൂലിയസ് നികിതാസിനെതിരെ അന്വേഷണം നടത്തി കേസെടുക്കണമെന്ന് ബിജെപി ജില്ലാ സെക്രട്ടറി വി.കെ.സജീവൻ ആവശ്യപ്പെട്ടു. ഗുരുതരമായ സുരക്ഷാ പിഴവാണ് സംഭവിച്ചതെന്നും സജീവൻ പറഞ്ഞു.

English Summary:

Central agency conducted an investigation on Goa Governor P.S. Sreedharan Pillai Security breach

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com