ADVERTISEMENT

‘‘എന്റെ ഡാഡിക്ക് സംഭവിച്ചതു വേറെ ഒരു മനുഷ്യനും പറ്റാൻ പാടില്ല. ഞാൻ കരഞ്ഞയത്രയും വേറെയൊരു കൊച്ചും കരയാനും പാടില്ല. മൃഗങ്ങളിറങ്ങുമ്പോൾ നാട്ടുകാർക്കും വനംവകുപ്പിനും ഡാഡി ഒരു സഹായമായിരുന്നു. ഇനി വയനാട്ടിൽ ഒരാൾക്കും ഇങ്ങനെ പറ്റില്ലെന്ന് എനിക്ക് വാക്കു തരണം. 

വയനാട്ടിലെ കാടും മൃഗങ്ങളേയും സംരക്ഷിച്ചോളൂ. പക്ഷേ, നാട്ടിലേക്കിറങ്ങാതെ നോക്കണം. കാട്ടാനകൾക്ക് ഇഷ്ടം പോലെ കാടില്ലേ? പിന്നെ എന്തുകൊണ്ടു കാട്ടാനയെ അവിടെ പിടിച്ചുനിർത്തിക്കൂടാ? കാട്ടാന നാട്ടിൽ വരണ്ട. അതിനുള്ളത് ചെയ്തേ തീരൂ.

ഇപ്പോൾ കടുവയെയും ആനയെയും പുലിയെയും കാട്ടുപന്നിയെയും കുരങ്ങനെയും വരെ പേടിച്ചാണ് ഞങ്ങൾ വയനാട്ടുകാരുടെ ജീവിതം. മൃഗങ്ങൾ ആളുകളെ കൊല്ലുന്നത് എത്രയോ കാലമായി ഞാൻ പത്രത്തിൽ വായിക്കുന്നു. ഇതുവരെ ഒരു പോംവഴി ഉണ്ടായിട്ടില്ല. ഒടുവിൽ എന്റെ ഡാഡിയേയും കൊണ്ടുപോയി.’’ - മാനന്തവാടിയിൽ കാട്ടാനയുടെ ചവിട്ടേറ്റുമരിച്ച അജീഷിന്റെ മകൾ എട്ടാം ക്ലാസുകാരി അൽന പ്രതിപക്ഷനേതാവ് വി.ഡി. സതീശനോടു പറഞ്ഞു.

English Summary:

Mananthavady Elephant Attack victim Ajeesh's daughter Alna statement

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com