ADVERTISEMENT

തിരുവനന്തപുരം ∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ കൊല്ലം മണ്ഡലത്തിൽ എൻ.കെ.പ്രേമചന്ദ്രനെ യുഡിഎഫ് സ്ഥാനാർഥിയായി ആർ‌എസ്പി ഔദ്യോഗികമായി പ്രഖ്യാപിച്ചു. സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോണാണ് സ്ഥാനാർഥി പ്രഖ്യാപനം നടത്തിയത്. കൊല്ലത്തെ സിറ്റിങ് എംപിയായ പ്രേമചന്ദ്രൻ തുടർച്ചയായ മൂന്നാം തവണയാണ് ലോക്സഭയിലേക്ക് മത്സരിക്കുന്നത്.

ആർഎസ്പി കേന്ദ്ര സെക്രട്ടേറിയറ്റ് അംഗമായ പ്രേമചന്ദ്രൻ, 1996, 98, 2014, 2019 വർഷങ്ങളിൽ കൊല്ലത്തു നിന്ന് ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 2000ൽ രാജ്യസഭാംഗമായി. വി.എസ്.അച്യുതാനന്ദൻ മന്ത്രിസഭയിൽ ജലവിഭവ വകുപ്പ് കൈകാര്യം ചെയ്തു. 

1996ലും, 98ലും ഇടതുമുന്നണി സ്ഥാനാർഥിയായി ആർഎസ്പി ബാനറിൽ മത്സരിച്ചു വിജയിച്ച പ്രേമചന്ദ്രനിൽ നിന്ന് 1999 ൽ സീറ്റ് സിപിഎം പിടിച്ചെടുത്തു. 1999ലും 2004ലും പാർട്ടി സംസ്ഥാന കമ്മിറ്റിയംഗം പി.രാജേന്ദ്രൻ വിജയിച്ചെങ്കിൽ 2009 ൽ കോൺഗ്രസിലെ എൻ.പീതാംബരക്കുറുപ്പ് രാജേന്ദ്രനെ തോൽപിച്ചു കൊല്ലം പിടിച്ചു. 

2014 ലും 2019 ലും പ്രേമചന്ദ്രൻ വീണ്ടും കൊല്ലത്തിന്റെ പ്രതിനിധിയായി. 2014ൽ സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എം.എ.ബേബിയെയും 2019ൽ ഇന്നത്തെ മന്ത്രി കെ.എൻ.ബാലഗോപാലിനെയുമാണ് പ്രേമചന്ദ്രൻ പരാജയപ്പെടുത്തിയത്. 

English Summary:

NK Premachandran UDF candidate in Kollam constituency for Loksabha Elections 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com