എസ്‌യുസിഐ നേതാവ് ഡോ. വി. വേണുഗോപാൽ അന്തരിച്ചു
Mail This Article
×
അമ്പലപ്പുഴ ∙ എസ്‌യുസിഐ (കമ്യുണിസ്റ്റ്) പൊളിറ്റ്ബ്യൂറോ അംഗവും മുൻ സംസ്ഥാന സെക്രട്ടറിയുമായ ഡോ.വി. വേണുഗോപാൽ (67) അന്തരിച്ചു. സംസ്കാരം ഇന്ന് 11ന് അമ്പലപ്പുഴയിലെ പാർട്ടി സെന്ററിൽ നടക്കും. ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ശനിയാഴ്ച രാത്രിയിലാണ് മരിച്ചത്.
ജനകീയ പ്രതിരോധ സമിതിയുടെ ജനറൽ സെക്രട്ടറിയായും പ്രവർത്തിച്ചു. പാർട്ടി 3 ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. ഇന്ന് 3ന് അമ്പലപ്പുഴയിൽ അനുസ്മരണ സമ്മേളനം നടക്കും. ഭാര്യ. മിനി കെ.ഫിലിപ്പ് (എസ്‌യുസിഐ സംസ്ഥാന കമ്മിറ്റി അംഗം). മക്കൾ. വി.ശ്രീകാന്ത്, വി.അരവിന്ദ്.
English Summary:
V Venugopal passes away
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.