ADVERTISEMENT

തിരുവനന്തപുരം ∙ സംസ്ഥാനത്തെ ആദ്യ വനിതാ ജയിൽ സൂപ്രണ്ട് പൂജപ്പുര ചെങ്കള്ളൂർ സിജിആർഎ 12 എയിൽ മേരി രത്നാബായ് (84) അന്തരിച്ചു. 34 വർഷം മുൻപ് നെയ്യാറ്റിൻകരയിൽ സംസ്ഥാനത്തെ ആദ്യ വനിതാ ജയിൽ സ്ഥാപിച്ചപ്പോൾ ആദ്യം സൂപ്രണ്ട് ആയത് മേരി രത്നാബായ് ആണ്. 1996ൽ വിരമിച്ചു. ഭർത്താവ്‌: പരേതനായ രമേശ് ബാബു. മക്കൾ: നാൻസി ഡേവിഡ്, ബെറ്റ്‌സി ജോർജ്,  റോഷ്നി ജോസഫ്, ബീന ജോസഫ്, അഭിലാഷ് ജി.രമേഷ്. മരുമക്കൾ: രാജൻ ഡേവിഡ്, ജോർജ് മാത്യു, ജൂബി ജോസഫ്, കൃഷ്ണലാൽ.

English Summary:

First woman jail superintendent passes away

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com