ADVERTISEMENT

തിരുവനന്തപുരം ∙ ബസ് സർവീസ് റദ്ദാക്കിയാൽ ഓൺലൈനായി ടിക്കറ്റ് റിസർവ് ചെയ്തവർക്ക് 24 മണിക്കൂറിനുള്ളിൽ റീഫണ്ട് നൽകുമെന്നു കെഎസ്ആർടിസി വ്യക്തമാക്കി. കാലതാമസം നേരിട്ടാൽ ഉദ്യോഗസ്ഥനിൽനിന്നു പിഴ ഈടാക്കുന്നത് ഉൾപ്പെടെ മാറ്റങ്ങളുമായി ഓൺലൈൻ റിസർവേഷൻ നയം കെഎസ്ആർടിസി പുതുക്കി. 

∙ 2 മണിക്കൂറിലധികം വൈകി സർവീസ് പുറപ്പെടുകയോ സർവീസ് മുടങ്ങുകയോ മൂലം യാത്ര ചെയ്യാൻ കഴിഞ്ഞില്ലെങ്കിൽ മുഴുവൻ തുകയും തിരികെ നൽകും. 

∙ തകരാർ, അപകടം, മറ്റെന്തെങ്കിലും കാരണങ്ങളാൽ സർവീസ് പൂർണമായി നടത്താതെ വന്നാൽ റീഫണ്ട് 2 ദിവസത്തിനകം നൽകും. 

∙ കാലതാമസം നേരിട്ടാൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥനിൽനിന്നു പിഴയായി ഇൗ തുക ഈടാക്കും 

∙ സാങ്കേതിക തകരാർ മൂലം ട്രിപ് ഷീറ്റിൽ ടിക്കറ്റ് വിശദാംശങ്ങൾ രേഖപ്പെടുത്താതെ യാത്ര മുടങ്ങിയാൽ മുഴുവൻ തുകയും തിരികെ നൽകും. 

∙ നിശ്ചിത പിക്കപ് പോയിന്റിൽനിന്നു യാത്രക്കാരനെ ബസിൽ കയറ്റാതിരുന്നതിനു കെഎസ്ആർടിസി ഉത്തരവാദി ആണെങ്കിൽ മുഴുവൻ തുകയും തിരികെ നൽകും. 

∙ ഷെഡ്യൂൾ ചെയ്ത ഉയർന്ന ക്ലാസിനു പകരം താഴ്ന്ന ക്ലാസ് സർവീസ് ഉപയോഗിച്ചെങ്കിൽ യാത്രാനിരക്കിലെ വ്യത്യാസം തിരികെ നൽകും. 

∙ ഓൺലൈൻ ടിക്കറ്റ് ഉപയോഗിക്കാൻ കഴിയാത്ത സാഹചര്യത്തിൽ അതേ ബസിൽ സാധാരണ ടിക്കറ്റ് വാങ്ങി യാത്ര ചെയ്യേണ്ടിവന്നാൽ അടിസ്ഥാന നിരക്കിന്റെ 50 % റീഫണ്ട് ചെയ്യും. 

വിവരങ്ങൾക്കും പരാതികൾക്കും. rsnksrtc@kerala .gov .in . 

English Summary:

KSRTC : Online reservation policy revised

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com