ADVERTISEMENT

മൂന്നാർ ∙ വീടിനു സമീപം ഓട്ടോ പാർക്ക് ചെയ്തതുമായി ബന്ധപ്പെട്ട് അയൽവാസികൾ തമ്മിലുണ്ടായ തർക്കത്തിനിടെ യുവാവിനു കുത്തേറ്റു. സംഭവത്തിൽ യുവതി ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിലായി. സെവൻമല എസ്റ്റേറ്റിൽ പഴയ മൂന്നാർ ഡിവിഷനിൽ എ.ഗണേശ് മൂർത്തിക്കാണു (42) നെഞ്ചിൽ കുത്തേറ്റത്. ഇയാൾ ഗുരുതരാവസ്ഥയിൽ ടാറ്റാ ഹൈറേഞ്ച് ആശുപത്രിയിൽ ചികിത്സയിലാണ്. ഓട്ടോ ഡ്രൈവർ ദാസ് (38), ഭാര്യ മഹാലക്ഷ്മി (34), ബന്ധുവായ മണി (40) എന്നിവരാണു പിടിയിലായത്.

ഞായർ രാത്രി 10.30ന് ആണു സംഭവം. ഗണേശ് മൂർത്തിയുടെ വീടിനു സമീപം അയൽവാസിയായ ദാസ് ഓട്ടോ പാർക്ക് ചെയ്തതുമായി ബന്ധപ്പെട്ടു തർക്കമുണ്ടായി. ഇതിനിടെ ദാസിന്റെ ഭാര്യ മഹാലക്ഷ്മിയും ബന്ധുവായ മണിയും ആയുധവുമായെത്തി ഗണേശിനെ കുത്തുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു. എസ്എച്ച്ഒ രാജൻ കെ.അരമനയുടെ നേതൃത്വത്തിലാണ് ഇന്നലെ പുലർച്ചെ പ്രതികളെ പിടികൂടിയത്. ഇന്നു കോടതിയിൽ ഹാജരാക്കും.

English Summary:

Argument at night over parking; young man stabbed by Auto driver's wife in critical condition

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com