ADVERTISEMENT

തിരുവനന്തപുരം ∙ ഇൗ മാസം വിരമിക്കുന്നവർക്ക് ആനുകൂല്യങ്ങൾ നൽകാനും ഒരു മാസത്തെ ക്ഷേമപെൻഷൻ നൽകാനും സർക്കാരിന് ഇന്ന് 3,500 കോടി രൂപ ലഭിക്കും. റിസർവ് ബാങ്ക് വഴി കടപ്പത്രമിറക്കിയാണ് സമാഹരണം. ക്ഷേമ പെൻഷൻ വിതരണം നാളെ തുടങ്ങാൻ 800 കോടിയോളം രൂപ ആവശ്യമാണ്. ഇൗ മാസവും അടുത്ത മാസവുമായി 7,500 കോടി രൂപയാണ് വിരമിക്കുന്ന ജീവനക്കാർക്ക് ആനുകൂല്യം നൽകാൻ വേണ്ടത്. ഇതിനായി അടുത്ത മാസം ആദ്യം വീണ്ടും സർക്കാർ കടമെടുക്കും.  

സെക്രട്ടേറിയറ്റിൽ മാത്രം 5 സ്പെഷൽ സെക്രട്ടറിമാരടക്കം 150 പേരാണു വിരമിക്കുന്നത്. വിരമിക്കുന്നവരിൽ നല്ലൊരു പങ്കും ആനുകൂല്യങ്ങൾ ട്രഷറിയിൽ തന്നെ നിക്ഷേപിക്കുന്നുണ്ട്. അതിനാൽ, ഫലത്തിൽ സർക്കാരിനു 7,500 കോടിയുടെ ബാധ്യത ഒറ്റയടിക്കു വരുന്നില്ല.

English Summary:

Three thousand five hundred crore will be borrow today

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com