ADVERTISEMENT

കരിവെള്ളൂർ (കണ്ണൂർ) ∙ ബിജെപി പ്രവർത്തകന്റെ വീട്ടിൽ മണ്ഡലം കമ്മിറ്റി യോഗത്തിനെത്തിയവരെ രാത്രി നൂറിലേറെ സിപിഎം പ്രവർത്തകരെത്തി തടഞ്ഞുവച്ച് കയ്യേറ്റം ചെയ്തതായി പരാതി. ഈ വീടിന്റെ പരിസരത്ത് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ ആയുധങ്ങൾ പൊലീസ് കസ്റ്റഡിയിലെടുത്തു. വീടുവളഞ്ഞ് ബിജെപി പ്രവർത്തകരെ കയ്യേറ്റം ചെയ്ത സംഭവത്തിൽ 6 സിപിഎം പ്രവർത്തകരെയും കണ്ടാലറിയാവുന്ന 100 പേരെയും പ്രതിചേർത്ത് പയ്യന്നൂർ പൊലീസ് കേസെടുത്തു. ആയുധങ്ങൾ കണ്ടെടുത്തതിനു സ്വമേധയാ കേസെടുത്ത പൊലീസ് ആരെയും പ്രതിചേർത്തിട്ടില്ല.

വ്യാഴാഴ്ച രാത്രിയാണ് കുണിയനിൽ കുണ്ടത്തിൽ ബാലന്റെ വീട്ടിൽ ഇരുപത്തഞ്ചോളം ബിജെപി പ്രവർത്തകർ ഒത്തുചേർന്നത്. ആയുധപരിശീലനം നടക്കുന്നെന്ന് ആരോപിച്ച് 8 മണിയോടെ സിപിഎം പ്രവർത്തകർ വീടു വളയുകയായിരുന്നു. അകത്തുണ്ടായിരുന്നവരെ പൊലീസ് ഇടപെട്ടാണു രക്ഷിച്ചത്. ഇന്നലെ രാവിലെ ബാലന്റെ വീട്ടുവളപ്പിൽ ചാക്കിൽ കെട്ടിയ ആയുധങ്ങൾ കണ്ടെത്തിയതിനെത്തുടർന്ന് വീട്ടുകാർ പൊലീസിൽ അറിയിച്ചു.

2 ഇരുമ്പ് പൈപ്പുകളും ഓരോ വാളും കത്തിയുമാണു കണ്ടെത്തിയത്. ഇവ സിപിഎമ്മുകാർ വീട്ടുവളപ്പിൽ ഉപേക്ഷിച്ചതാണെന്നു ബിജെപി ആരോപിച്ചു. ബാലന്റെ വീട്ടിൽ വ്യാഴാഴ്ച രാത്രി ആർഎസ്എസ് പ്രവർത്തകരുടെ ആയുധപരിശീലനം നാട്ടുകാർ കണ്ടിരുന്നതായി സിപിഎം പറയുന്നു.

English Summary:

CPM's Night Raid on BJP Meeting House

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com