ADVERTISEMENT

തിരുവനന്തപുരം ∙  പ്രതിരോധ കുത്തിവയ്പ് എടുക്കാൻ ആശുപത്രിയിലെത്തിയ അഞ്ചാം ക്ലാസുകാരിയെ തെരുവുനായ കടിച്ചു. പേരൂർക്കട ജില്ലാ ആശുപത്രിയിൽ ഇന്നലെ ഉച്ചയ്ക്കാണു സംഭവം. തുടയുടെ മുകളിൽ കടിയേറ്റ് ആഴത്തിൽ മുറിവുണ്ടായ കുട്ടിയെ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ നൽകി വിട്ടയച്ചു.

10 വയസ്സിന്റെ കുത്തിവയ്പ് എടുക്കാൻ അമ്മയ്ക്കൊപ്പമാണ് കുടപ്പനക്കുന്ന് സ്വദേശിനിയായ പെൺകുട്ടി ആശുപത്രിയിലെത്തിയത്. കുത്തിവയ്പിനു ശേഷം  പാർക്കിങ് ഏരിയയ്ക്കു സമീപത്തു കൂടി നടക്കുമ്പോഴാണ് നാലു നായ്ക്കൾ ഓടിയെത്തിയത്. കുട്ടിയെ ഓടിച്ചിട്ടു കടിക്കുകയായിരുന്നു. 

അമ്മയും മറ്റുള്ളവരും ചേർന്ന് കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും പേവിഷ പ്രതിരോധ കുത്തിവയ്പ് എടുക്കാൻ ജനറൽ ആശുപത്രിയിലേക്ക് അയച്ചു. എന്നാൽ മരുന്നിനോട് അലർജി ഉള്ളതിനാൽ  മെഡിക്കൽ കോളജ് ആശുപത്രിയിലാണ്  പ്രതിരോധ കുത്തിവയ്പ് നൽകിയത്. പേരൂർക്കട ജില്ലാ ആശുപത്രിയുടെ ഉള്ളിൽ പോലും  നായ്ക്കൾ കൂട്ടമായി ചുറ്റിക്കറങ്ങുന്നുണ്ട്.  പരാതി നൽകിയിട്ടും നടപടയില്ലെന്നു നാട്ടുകാർ പറയുന്നു. കുട്ടിയുടെ മാതാപിതാക്കൾ ആശുപത്രി സൂപ്രണ്ടിനു പരാതി നൽകി.

English Summary:

Dogs attacked child who came to hospital for vaccination

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com