ADVERTISEMENT

തിരുവനന്തപുരം ∙ സംസ്ഥാനത്തു പകർച്ചവ്യാധികൾ പടർന്നിട്ടും പ്രതിരോധം പ്രതിസന്ധിയിൽ. രോഗങ്ങളുടെ വിവരങ്ങൾ പൂർണമായി ശേഖരിക്കുന്നതിനോ സാഹചര്യം ജനങ്ങളെ അറിയിക്കുന്നതിനോ ആരോഗ്യ വകുപ്പിനു സാധിക്കുന്നില്ല. തദ്ദേശ വകുപ്പ് നിർവഹിക്കേണ്ട ശുചീകരണ പ്രവർത്തനങ്ങളിലെ ഗുരുതരപാളിച്ചകളും ശുദ്ധജലം ലഭ്യമാക്കുന്നതിലെ പരാജയവും താഴെത്തട്ടിലെ ആരോഗ്യ പ്രവർത്തകരെ ബാധിക്കുന്നുണ്ട്.

2023 ൽ രാജ്യത്ത് ഏറ്റവും കൂടുതൽ ഡെങ്കിപ്പനി മരണം കേരളത്തിലായിരുന്നു (173 പേർ). രോഗം ബാധിച്ചത് 59,288 പേർക്ക്. ഈ വർഷം ഇതുവരെ 36,451 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. 78 പേർ ഇതുവരെ മരിച്ചു.

നെയ്യാറ്റിൻകര തവരവിളയിലെ ഹോസ്റ്റലിലെ 7 പേർക്ക് കോളറ ബാധിച്ചെങ്കിലും ഇതുവരെ ഉറവിടം കണ്ടെത്തിയില്ല. 2002 ൽ സംസ്ഥാനത്തു ചെള്ളുപനി റിപ്പോർട്ട് ചെയ്തു  2004 ൽ കരിമ്പനിയും 2013 ൽ മങ്കിപോക്സും പിന്നീട് നിപ്പയും സ്ഥിരീകരിച്ചു. ഇവയുടെയെല്ലാം ഉറവിടം അജ്ഞാതം. ആരോഗ്യ സ്ഥാപനങ്ങളിൽ 40% സർക്കാർ, 60% സ്വകാര്യ മേഖലകളിലാണ്. സർക്കാർ മേഖലയിലെ കണക്കുകളേ ദിവസേന ശേഖരിക്കുന്നുള്ളൂ, അതും പൂർണമല്ല. രോഗികളുടെയും മരണത്തിന്റെയും വിവരങ്ങൾ ചില സ്വകാര്യ ആശുപത്രികൾ മറച്ചുവയ്ക്കും. സ്വാധീനമുള്ളവർക്ക് നോട്ടിസ് നൽകാൻ ഉദ്യോഗസ്ഥർക്കു മടിയാണ്.

2023 ലെ ഹോട്സ്പോട്ട് പ്രഖ്യാപിച്ചു– ‘ന്യൂ’!

സംസ്ഥാനത്തു 2023 ജനുവരി മുതൽ 2023 ജൂലൈ വരെയുള്ള പകർച്ചവ്യാധി ഹോട്സ്പോട്ട് പ്രഖ്യാപിച്ചതു കഴിഞ്ഞ ആഴ്ച! ആരോഗ്യ ഡയറക്ടറേറ്റിന്റെ വെബ്സൈറ്റിൽ പഴകിയ കണക്കു പ്രസിദ്ധീകരിച്ചതു പോരാതെ, അതിനെ ‘ന്യൂ’ എന്നു രേഖപ്പെടുത്തിയിട്ടുമുണ്ട്. അതത് ആഴ്ചകളിൽ ഹോട്സ്പോട്ടുകൾ പ്രഖ്യാപിക്കണമെന്നാണു വ്യവസ്ഥ. 

 നെയ്യാറ്റിൻകരയിലെ ഹോസ്റ്റലിലെ അന്തേവാസിക്ക് കോളറ ബാധിച്ചെന്ന് 8നു വൈകിട്ട് 5.30നു തിരിച്ചറിഞ്ഞു. പക്ഷേ, ഔദ്യോഗികമായി സ്ഥിരീകരിച്ചില്ല. പിറ്റേന്ന് ഉച്ചയ്ക്കു മന്ത്രി വീണാ ജോർജ് പ്രസ്താവനയിലൂടെയാണു വിവരം അറിയിച്ചത്.

English Summary:

Epidemic spread increases in Kerala but defense is in crisis

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com