ADVERTISEMENT

തിരുവനന്തപുരം ∙ കെഎസ്ഇബി പദ്ധതികളുടെ വേഗം കൂട്ടാൻ ഉദ്യോഗസ്ഥതലത്തിൽ അഴിച്ചുപണി. റിന്യൂവബിൾ എനർജിയുടെ ചുമതലയുണ്ടായിരുന്ന ചീഫ് എൻജിനീയർ ഇനി പദ്ധതികളുടെ ചുമതല വഹിക്കും. ഇൗ തസ്തിക പ്രോജക്ട് വിഭാഗം ചീഫ് എൻ‍നിജിനീയർ എന്നു മാറ്റി. ഈ ഉദ്യോഗസ്ഥന്റെ കീഴിൽ ഹൈഡൽ, വിൻഡ്, പമ്പ്ഡ് സ്റ്റോറേജ്, സോളർ എന്നിങ്ങനെ 4 വിഭാഗങ്ങളിലായി പ്രോജക്ട് നടത്തിപ്പിനും ഫീൽഡിലുള്ള പ്രോജക്ട് ഏകോപനത്തിനുമായി 2 ഉപവിഭാഗങ്ങൾ ആരംഭിക്കും. സിവിൽ, ഇലക്ട്രിക്കൽ ഡപ്യൂട്ടി ചീഫ് എൻജിനീയർമാർ ഇൗ വിഭാഗത്തിന്റെ കീഴിലാകും ഇനി പ്രവർത്തിക്കുക.

ഡപ്യൂട്ടി ചീഫ് എൻജിനീയർക്ക് കീഴിലുള്ള എക്സിക്യൂട്ടീവ് എൻജിനീയർ, അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എൻജിനീയർ, അസിസ്റ്റന്റ് എൻജിനീയർ വിഭാഗങ്ങളിൽ പ്രോജക്ട് രംഗത്ത് ഫീൽഡിൽ പോയി ജോലി ചെയ്യാൻ താൽപര്യം ഉള്ള എൻജിനീയർമാർക്ക് ഓപ്ഷൻ നൽകും. ഇവർക്ക് വിദഗ്ധ പരിശീലനവും ഉറപ്പാക്കും.

2007ൽ ആരംഭിച്ച തോട്ടിയാർ (40 മെഗാവാട്ട്), 2009 ൽ ആരംഭിച്ച പള്ളിവാസൽ എക്സ്റ്റൻഷൻ (60 മെഗാവാട്ട്), 2009ൽ തുടക്കമിട്ട ചെങ്കുളം ഓഗ്‌മെന്റേഷൻ പദ്ധതി (85 ദശലക്ഷം യൂണിറ്റ്) തുടങ്ങിയവ ഇനിയും പൂർത്തീകരിച്ചിട്ടില്ല. 15 വർഷത്തിനിടെ ജലവൈദ്യുത പദ്ധതികളിൽ നിന്നു പുതുതായി 192.91 മെഗാവാട്ട് മാത്രമാണ് ഉൽപാദിപ്പിച്ചത് . ഇക്കാലയളവിൽ വെറും 2 മെഗാവാട്ടാണ് കാറ്റിൽ നിന്ന് ഉൽപാദിപ്പിച്ചത്. സൗരോർജ്ജ രംഗത്ത് മാത്രമാണു മുന്നേറ്റം. ഇതിൽ കെഎസ്ഇബിയുടെ സൗരോർജ്ജ നിലയങ്ങളിൽ നിന്നുള്ള ഉൽപാദനശേഷി 229.31 മെഗാവാട്ട് ആണ്. ബാക്കി പുരപ്പുറ സോളർ പദ്ധതിയുടെ ഭാഗമായി ലഭിച്ചതാണ്.

കെഎസ്ഇബിയുടെ കണക്കനുസരിച്ച് ഏകദേശം 5000 മെഗാവാട്ട് ജലവൈദ്യുത പദ്ധതികളിൽ നിന്നും 3150 മെഗാവാട്ട് പമ്പ്ഡ് സ്റ്റോറേജിൽ നിന്നും 8000 മെഗാവാട്ട് സൗരോർജ്ജത്തിൽ നിന്നും 3000 മെഗാവാട്ട് കാറ്റിൽ നിന്നും ഉൽപാദിപ്പിക്കാനുള്ള സാധ്യത കേരളത്തിലുണ്ട്. നിലവിലെ സ്ഥിതിയിൽ 5 വർഷത്തിനുള്ളിൽ 250 മെഗാവാട്ടിൽ താഴെ ഉൽപാദനശേഷിയുള്ള ജലവൈദ്യുത പദ്ധതികൾ മാത്രമേ യാഥാർഥ്യമാകാനിടയുള്ളൂ.

English Summary:

Officer level reshuffle to speed up KSEB projects

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com