ADVERTISEMENT

തിരുവനന്തപുരം∙ കെട്ടിടനിർമാണ പെർമിറ്റ്, അപേക്ഷ, ലേ ഔട്ട് അപ്രൂവലിനുള്ള പരിശോധന എന്നിവയ്ക്കുള്ള ഫീസിൽ കഴിഞ്ഞ വർഷം വരുത്തിയ വൻ വർധന സർക്കാർ തിരുത്തി. പെർമിറ്റ് ഫീസ് 20 ഇരട്ടി വരെ വർധിപ്പിച്ചത് തദ്ദേശ സ്ഥാപനങ്ങളുടെ വരുമാനം കൂട്ടിയെങ്കിലും ജനങ്ങൾക്ക് വൻ ഭാരമായെന്ന വിമർശനം ലോക്സഭാ തിരഞ്ഞെടുപ്പിലെ തിരിച്ചടിക്കു ശേഷം സിപിഎം സംസ്ഥാന കമ്മിറ്റിയിലും ചർച്ചയായതോടെയാണു തിരുത്തലിനു തയാറായത്. ഫീസുകൾ 50 ശതമാനത്തിലേറെ കുറച്ച് പുതുക്കിയ നിരക്കുകൾ ഓഗസ്റ്റിൽ നിലവിൽ വരുമെന്ന് മന്ത്രി എം.ബി.രാജേഷ് അറിയിച്ചു. തദ്ദേശ സ്ഥാപനങ്ങളിൽ കെട്ടിടങ്ങൾക്ക് വർഷം തോറും അടയ്ക്കേണ്ട വസ്തുനികുതി ഏപ്രിൽ 30ന് അകം അടച്ചാൽ 5% റിബേറ്റ് അനുവദിക്കും.

English Summary:

Building permit fees reduced by more than 50%

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com