ADVERTISEMENT

ന്യൂഡൽഹി ∙ മനഃപൂർവമുള്ള ജാതി അധിക്ഷേപം ഉന്നംവച്ചിട്ടുണ്ടെങ്കിൽ മാത്രമേ പട്ടികജാതി, പട്ടികവർഗ പീഡന നിരോധന നിയമപ്രകാരം കേസെടുക്കാവുവെന്ന് സുപ്രീം കോടതി വ്യക്തമാക്കി. എസ്‌സി, എസ്ടി വിഭാഗത്തിൽപ്പെടുന്നവർക്കെതിരായ എല്ലാ പരാമർശങ്ങൾക്കും പീഡന നിരോധന നിയമപ്രകാരം കേസെടുക്കാനാകില്ലെന്നും ജഡ്ജിമാരായ ജെ.പി.പർദിവാല, മനോജ് മിശ്ര എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി.

വ്യാജവാർത്ത നൽകി അധിക്ഷേപിച്ചെന്ന പി.വി.ശ്രീനിജൻ എംഎൽഎയുടെ പരാതിയിൽ മറുനാടൻ മലയാളി ഉടമ ഷാജൻ സ്കറിയയ്ക്ക് മുൻകൂർ ജാമ്യം അനുവദിച്ചുകൊണ്ടാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. തൊട്ടുകൂടായ്മ, സവർണ മേധാവിത്വം തുടങ്ങിയവയാണ് ജാതി അധിക്ഷേപത്തിന്റെ പരിധിയിൽ വരുന്നതെന്നും അത്തരം പ്രവർത്തനങ്ങൾക്കെതിരെ മാത്രമേ എസ്‌സി, എസ്ടി പീഡന നിരോധന നിയമപ്രകാരമുള്ള കേസ് നിൽക്കൂവെന്നും പറഞ്ഞു.

English Summary:

SC/ST Act Applies Only to Intentional Casteist Insults, Rules Supreme Court in Shajan Skariah Case, Marunadan Malayali

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com