ADVERTISEMENT

കോട്ടയം ∙ കോവിഡനന്തര ആരോഗ്യമേഖല വെല്ലുവിളികളെ അതിജീവിച്ചാണു മുന്നോട്ടുപോകുന്നതെന്നു മന്ത്രി വീണാ ജോർജ്. എകെജി പഠനഗവേഷണ കേന്ദ്രവും കോട്ടയം ടികെപഠന കേന്ദ്രവും ചേർന്നു സംഘടിപ്പിച്ച ആരോഗ്യ കേരളം സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

പക്ഷിപ്പനി, പകർച്ചവ്യാധി സാധ്യതയുണ്ട്. ആലപ്പുഴ, കുട്ടനാട് മേഖലകളിൽ മയിൽ, കാക്ക എന്നിവ ചത്തതിൽ സാംപിൾ എടുത്ത് പരിശോധിച്ചപ്പോൾ പക്ഷിപ്പനി സ്ഥിരീകരിച്ചിരുന്നു. താറാവ്, കോഴി എന്നിവയിൽ നിന്നു പക്ഷിപ്പനി ജീവജാലങ്ങളിലേക്കു പകർന്നെന്നാണു കരുതുന്നതെന്നും മന്ത്രി പറഞ്ഞു.

മന്ത്രി വി.എൻ.വാസവൻ അധ്യക്ഷത വഹിച്ചു. രാജ്യാന്തര കേരള പഠന കോൺഗ്രസ് അക്കാദമിക സമിതി ചെയർമാൻ എസ്.രാമചന്ദ്രൻപിള്ള, സെക്രട്ടറി ഡോ.ടി.എം.തോമസ് ഐസക്, ഡോ.ബി.ഇക്ബാൽ, ഡോ.പി.കെ.ജമീല, ‍ഡോ. വർഗീസ് പി. പുന്നൂസ്, സുരേഷ് കുറുപ്പ്, ടികെ സ്മാരക പഠനകേന്ദ്രം സെക്രട്ടറി എം.വി.കോര, എ.വി.റസൽ എന്നിവർ പ്രസംഗിച്ചു.

പത്തു വേദികളിലായി ആരോഗ്യമേഖലയെ സംബന്ധിച്ചുള്ള സെമിനാർ നടന്നു. ഇന്നു രാവിലെ മുതൽ സെമിനാർ തുടരും. സെമിനാർ നിർദേശം ക്രോഡീകരിച്ച് അഞ്ചാം രാജ്യാന്തര പഠന കോൺഗ്രസിൽ ചർച്ച നടത്തും.

വയനാട് ദുരന്തബാധിതർക്ക് കൗൺസലിങ് നൽകും
വയനാട് ദുരന്ത ബാധിതർക്ക് ഉറക്കത്തോടു വിരക്തിയും അസ്വസ്ഥതകളും ഉള്ളതിനാൽ ഒരു വർഷം നീണ്ടുനിൽക്കുന്ന കൗൺസലിങ് നൽകാൻ ആരോഗ്യവകുപ്പ് രൂപരേഖയെന്നു മന്ത്രി വീണാ ജോർജ്. 121 അംഗ കൗൺസലർമാർ പ്രദേശത്തുണ്ട്. ഒട്ടേറെപ്പേർക്ക് ഉറക്കമില്ല. കാതുകളിൽ മുഴക്കമാണ് കേൾക്കുന്നത്. ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ മേഖലയിൽ തീവ്രയജ്ഞ പരിപാടി നടക്കുന്നതായും മന്ത്രി പറഞ്ഞു.

English Summary:

Challenges in post-Covid health sector: Veena George

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com