ADVERTISEMENT

തിരുവനന്തപുരം ∙ ‘ബ്രോ ഡാഡി’ സിനിമയുടെ അസിസ്റ്റന്റ് ഡയറക്ടർ മൻസൂർ റഷീദ് ലൈംഗികാതിക്രമക്കേസിൽ അറസ്റ്റിൽ. ഹൈദരാബാദിലെ കുക്കട്പള്ളി കോടതിയിൽ കീഴടങ്ങിയ റഷീദിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ഹൈദരാബാദിൽ ബ്രോ ഡാഡിയുടെ ചിത്രീകരണത്തിനിടെ ജൂനിയർ ആർട്ടിസ്റ്റിനെ പീഡിപ്പിച്ചെന്നാണു പരാതി. ലഹരി കലർത്തിയ ശീതളപാനീയം നൽകി റഷീദ് പീഡിപ്പിക്കുകയും നഗ്നചിത്രങ്ങൾ പകർത്തുകയും പണം തട്ടിയെടുക്കുകയും ചെയ്തെന്ന പരാതിയിൽ അന്നുതന്നെ കേസെടുത്തിരുന്നു.

English Summary:

Harassment of junior artists; Assistant Director arrested

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com