ADVERTISEMENT

തിരുവനന്തപുരം∙ ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പൂർണരൂപം ലഭിച്ചതിനാൽ പ്രത്യേക അന്വേഷണ സംഘം യോഗം ചേർന്ന് അടിയന്തര നടപടികൾക്കു തുടക്കമിട്ടു. ഹേമ കമ്മിറ്റിക്കു മുന്നിൽ മൊഴി നൽകിയ 56 പേരെയും സമീപിച്ചു മൊഴിയെടുത്ത് നടപടികൾക്കായി ഹൈക്കോടതി രണ്ടാഴ്ചയാണ് നൽകിയിട്ടുള്ളത്.

ഇപ്പോൾ തന്നെ മൂന്നു ദിവസം പിന്നിട്ടതിനാൽ നടപടികൾ വേഗത്തിലാക്കാൻ ഇന്നലെ ക്രൈംബ്രാഞ്ച് എഡിജിപി എച്ച്.വെങ്കടേഷ്, പ്രത്യേക അന്വേഷണ തലവൻ ഐജി ജി.സ്പർജൻ കുമാർ എന്നിവരുടെ നേതൃത്വത്തിൽ ചേർന്ന യോഗം തീരുമാനിച്ചു. ടീമിലേക്കു കൂടുതൽ പേരെ ഉൾപ്പെടുത്തേണ്ടതില്ലെന്നാണു തീരുമാനം. മൊഴി നൽകിയവരെ പ്രത്യേക അന്വേഷണസംഘത്തിലെ വനിതാ അംഗങ്ങൾ നേരിട്ടു ബന്ധപ്പെടും. മൊഴി നൽകണമെന്ന് അഭ്യർഥിക്കും. തയാറാകുന്നവരുടെ മൊഴിയെടുത്ത് കേസ് റജിസ്റ്റർ ചെയ്യും. ഏതൊക്കെ അന്വേഷണ സംഘാംഗങ്ങൾ ആരുടെയൊക്കെ മൊഴിയെടുക്കണമെന്നും ഇന്നലെ തീരുമാനമായി. കൊച്ചിയിലും ചെന്നൈയിലുമാണ് മൊഴി നൽകിയവരിൽ ഏറെപ്പേരും. ഇവരെയെല്ലാം ഇന്നു തന്നെ ബന്ധപ്പെടാൻ സംഘാംഗങ്ങൾക്ക് നിർദേശം നൽകി. 

English Summary:

Hema Committee Report: Investigation Team to Reach Out Statement Givers

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com