ADVERTISEMENT

പുല്ലാട് (പത്തനംതിട്ട) ∙ ആധാർ കാർഡ് ഉപയോഗിച്ച് നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെന്നു പറഞ്ഞ് ഭീഷണിപ്പെടുത്തി വീട്ടമ്മയുടെ 49 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ 2 സ്ത്രീകളെ കോയിപ്രം പൊലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് കോളത്തറ കുന്നത്ത് കരുന്തയിൽ ശാരദാമന്ദിരത്തിൽ പ്രജിത (41), കൊണ്ടോട്ടി ഐക്കരപ്പടി നീലിപ്പറമ്പ് വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന ബാലുശേരി പുതിയേടത്ത് വീട്ടിൽ സനൗസി (35) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

വെണ്ണിക്കുളം വെള്ളാറ സ്വദേശിയായ വീട്ടമ്മയുടെ ആധാർ കാർഡ് ഉപയോഗിച്ച് ക്രിമിനലുകൾ നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നുണ്ടെന്നും ഇതിന്റെ അന്വേഷണത്തിന്റെ ഭാഗമായാണ് വിളിക്കുന്നതെന്നുമാണ് പ്രതികൾ പറഞ്ഞത്. ലക്നൗ പൊലീസ് ആണെന്നും സിബിഐ ആണെന്നും പരിചയപ്പെടുത്തി. ഹിന്ദി ഭാഷയിലാണ് സംസാരിച്ചത്. വീട്ടമ്മയുടെ പേരിലുള്ള മുഴുവൻ ബാങ്ക് അക്കൗണ്ടുകളുടെയും വിവരങ്ങൾ ചോദിച്ചു മനസ്സിലാക്കി. വീണ്ടും ഫോണിൽ വിളിച്ച് അക്കൗണ്ടുകളിൽ സംശയകരമായി പണം കാണുന്നുണ്ടെന്നു പറഞ്ഞ് ഭയപ്പെടുത്തി. അക്കൗണ്ടിൽ ഉണ്ടായിരുന്ന തുക തട്ടിപ്പുകാർ നൽകിയ അക്കൗണ്ട് നമ്പറിലേക്ക് അയയ്ക്കാൻ ആവശ്യപ്പെട്ടു. ഭയന്നുപോയ വീട്ടമ്മ പലതവണയായി തുക അയയ്ക്കുകയായിരുന്നു.

English Summary:

two women arrested in cyber fraud case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com