ADVERTISEMENT

തൊടുപുഴ ∙ മാട്ടുപ്പെട്ടി എക്കോ പോയിന്റിൽ വിനോദസഞ്ചാരികളും ടൂറിസം ജീവനക്കാരും തമ്മിൽ സംഘർഷം. പ്രവേശന നിരക്ക് സംബന്ധിച്ച തർക്കമാണു സംഘർഷത്തിൽ കലാശിച്ചത്. പരുക്കേറ്റ കൊല്ലം മൂന്നാംകുറ്റി സ്വദേശികളായ ഡോ. അഫ്സൽ (32), സഹോദരൻ അൻസിൽ (28), ബന്ധുക്കളായ നജ്മ (62), അജ്മി (16), ഷഹാലുദ്ദീൻ (58), അൻസഫ് (29), ഷാഹിന (22) എന്നിവരെയും ബോട്ടിങ് സെന്ററിലെ ജീവനക്കാരായ ബാലു (52), അനന്തു (30) എന്നിവരെയും മൂന്നാറിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കൊല്ലത്തുനിന്ന് 30 പേരടങ്ങുന്ന സംഘമാണെത്തിയത്. എക്കോ പോയിന്റിൽ ബോട്ടിങ്ങിനായി പണം നൽകിയപ്പോൾ പ്രവേശനഫീസായി 10 രൂപ കൂടി നൽകണമെന്നു ജീവനക്കാർ പറഞ്ഞതാണു തർക്കത്തിനിടയാക്കിയത്.

കൂടുതൽ പണം നൽകാൻ കഴിയില്ലെന്നറിയിച്ച വിനോദസഞ്ചാരികൾ അടച്ച തുക തിരികെച്ചോദിച്ചു. തുക മടക്കിനൽകില്ലെന്ന് അറിയിച്ചതോടെ തിരികെപ്പോകാൻ തുടങ്ങുമ്പോൾ ജീവനക്കാർ മോശം വാക്കുകൾ ഉപയോഗിച്ച് സംസാരിച്ചെന്നു വിനോദസഞ്ചാരികൾ പറയുന്നു. ഇതു ചോദ്യംചെയ്തപ്പോൾ എക്കോ പോയിന്റിന്റെ ഗേറ്റ് അടച്ച് മർദിച്ചെന്നും ആരോപിക്കുന്നു. സംഭവത്തിൽ പരാതി നൽകുമെന്നു വിനോദസഞ്ചാരികൾ പറഞ്ഞു.

English Summary:

Nine people injured in clash at Mattupetti Echo Point

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com