ADVERTISEMENT

കൊച്ചി ∙ ഹൈക്കോടതിയുടെ ഇടപെടൽകൊണ്ടാണ് ആത്യന്തികമായി ഹേമ കമ്മിറ്റി റിപ്പോർട്ട് വെളിച്ചം കണ്ടതെന്നും 2019 ൽ സമർപ്പിച്ചിട്ടും സർക്കാർ നിഗൂഢമായ മൗനം പാലിക്കുകയായിരുന്നെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു. നടിയെ ബലാൽസംഗം ചെയ്തെന്ന കേസിൽ നടൻ സിദ്ദിഖിന്റെ മുൻകൂർ ജാമ്യ ഹർജി തള്ളിയുള്ള ഉത്തരവിലാണ് ജസ്റ്റിസ് സി.എസ്.ഡയസിന്റെ നിരീക്ഷണം. 

കോടതി ഇടപെട്ടതിനെ തുടർന്നായിരുന്നു സർക്കാർ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചത്. റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്ന കുറ്റക്കാർക്കെതിരെ അതിജീവിതമാർ നൽകുന്ന പരാതിയുടെ അടിസ്ഥാനത്തിൽ നടപടിയെടുക്കും എന്നായിരുന്നു തീരുമാനം. അതിനുശേഷമാണു സിദ്ദിഖിനെതിരെ പരാതി നൽകിയ അതിജീവിത ഉൾപ്പെടെ മുന്നോട്ടുവന്നത്. റിപ്പോർട്ട് പുറത്തുവിടാതിരുന്നതിന്റെ നിയമപരമായ ശരിതെറ്റുകളും റിപ്പോർട്ടിൽ സ്വീകരിക്കുന്ന ഭാവി നടപടികളും ഡിവിഷൻ ബെഞ്ച് പരിശോധിക്കും. അതിനാൽ ഇക്കാര്യത്തിൽ കൂടുതൽ പറയുന്നില്ലെന്നും കോടതി പറഞ്ഞു. 

English Summary:

Hema Committee report came to light because of court's intervention: High Court

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com