ADVERTISEMENT

കോട്ടയം ∙ സംസ്ഥാനത്ത് ഇടതുമൂല്യങ്ങൾ ഇല്ലാതാക്കിയ സിപിഎം, എൽഡിഎഫ് നേതൃസ്ഥാനം ഒഴിയണമെന്നു സിപിഐ ജില്ലാ നേതൃക്യാംപിൽ ആവശ്യം. ഇപ്പോഴത്തെ രാഷ്ട്രീയ കാലാവസ്ഥയിൽ മൂല്യശോഷണം വരാത്ത പാർട്ടി സിപിഐയാണ്. എൽഡിഎഫ് ബന്ധംവിട്ട് മറ്റൊരു മുന്നണിയെക്കുറിച്ച് സിപിഐ അല്ല ചിന്തിക്കേണ്ടത്. സിപിഎമ്മിനെ പുറത്താക്കിയാലേ എൽഡിഎഫിൽ ശുദ്ധീകരണം സാധ്യമാകൂവെങ്കിൽ അങ്ങനെയും ചിന്തിക്കണമെന്നും ചർച്ചയിൽ പങ്കെടുത്ത പ്രതിനിധികൾ ആവശ്യപ്പെട്ടു.

ജില്ലയിൽ കേരള കോൺഗ്രസ് (എം) കടലാസ് പുലിയാണെന്നും പ്രതിനിധികൾ വിമർശിച്ചു. ലോക്സഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ സിപിഎമ്മിനും അക്കാര്യം ബോധ്യപ്പെട്ടു. ചങ്ങനാശേരി, കടുത്തുരുത്തി, പാലാ, പൂഞ്ഞാർ, കാഞ്ഞിരപ്പള്ളി എന്നിവിടങ്ങളിൽ പോലും കേരള കോൺഗ്രസ് ദുർബലമായി. കേരള കോൺഗ്രസുമായുള്ള ഐക്യം എൽഡിഎഫിനു പ്രതീക്ഷിച്ചത്ര ഗുണം ചെയ്തില്ലെന്നു വ്യക്തം. താഴെത്തട്ടിൽ കേരള കോൺഗ്രസിന് ഇപ്പോഴും യുഡിഎഫ് മനസ്സാണ്. അതിനാൽ ഇനി പഞ്ചായത്തു തിരഞ്ഞെടുപ്പിൽ അതിരുകടന്ന സീറ്റ് വിഭജനം പാടില്ലെന്നും പ്രതിനിധികൾ ആവശ്യപ്പെട്ടു. എൽഡിഎഫ് സർക്കാർ പ്രാദേശിക വികസനത്തിനു മതിയായ ഫണ്ട് അനുവദിക്കാത്തതിനാൽ വാർഡുതലത്തിൽ പ്രവർത്തനത്തിനു ബുദ്ധിമുട്ടുണ്ടെന്നും പ്രതിനിധികൾ പറഞ്ഞു.

സമാപന സമ്മേളനം പാർട്ടി സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ആർ.രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി വി.ബി.ബിനു, സി.കെ.ശശിധരൻ, ആർ.സുശീലൻ, പി.കെ.കൃഷ്ണൻ, ഒ.പി.എ.സലാം, വി.കെ.സന്തോഷ് കുമാർ, ലീനമ്മ ഉദയകുമാർ, ശുഭേഷ് സുധാകരൻ, മോഹൻ ചേന്നംകുളം, ജോൺ വി.ജോസഫ് എന്നിവർ പ്രസംഗിച്ചു.

English Summary:

CPI District Leadership Camp Demands Resignation of CPM and LDF Leaders for Eroding Leftist Values

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com