ADVERTISEMENT

കോഴിക്കോട്∙ കോവിഡ് 19നെ പേടിച്ച് സ്കൂളുകൾ അടച്ചപ്പോൾ കുട്ടികളെല്ലാം വീട്ടിലിരുന്ന് വിവിധതരം കളികളുടെ തിരക്കിലാണ്. എന്നാൽ കൊറോണ വൈറസിനെ വിരട്ടിയോടിക്കാൻ റോബട്ടിനെ നിർമിച്ചിരിക്കുകയാണ് ഒരു നാലാം ക്ലാസുകാരൻ.

ഗോവിന്ദപുരം കേന്ദ്രീയ വിദ്യാലയത്തിലെ വിദ്യാർഥി അലോക് ദേവാണ് കിടിലൻ റോബട്ടിനെ ഒരുക്കിയത്. കൈ അണുവിമുക്തമാക്കാനുള്ള സാനിറ്റൈസർ കൈകളിലേക്ക് പകർന്നുതരുന്ന റോബട്ടാണ് അലോകിന്റേത്. അൾട്രാ സെൻസർ, ആം പ്രൊസസർ, ലെഗോ കിറ്റ് എന്നിവ ഉപയോഗിച്ചാണ് അലോക് റോബട്ടിനു ജീവൻ നൽകിയത്.

കൈകളിലേക്ക് നോക്കി കൃത്യമായ അളവിൽ ഈ റോബട്ട് സാനിറ്റൈസർ നൽകും. വൃത്തിയാവുന്നതും നിരീക്ഷിക്കും. പൊറ്റമ്മൽ പാലാഴി റോഡ് സ്കൈലൈൻ പെറ്റൽ 3–എയിലെ ഡെനിഷിന്റെയും പൂർണിമയുടെയും മകനായ അലോക് ദേവ് റോട്ടെക്എജ്യൂ എന്ന റോബോട്ടിക് ട്രെയ്നിങ് സ്ഥാപനത്തിൽനിന്നാണ് പരിശീലനം നേടിയത്.

അലോക് വിവിധതരം റോബട്ടുകളെ നിർമിച്ചിട്ടുണ്ട്. സാനിറ്റൈസർ നൽകുന്ന റോബട്ടിന്റെ പ്രവർത്തനം വിവരിച്ച് അലോക്ദേവ് തയാറാക്കിയ വിഡിയോ ഇതിനോടകം വൈറലായി കഴിഞ്ഞു.

English Summary: Fourth Standard Robot Made Sanitizer Robot

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com