ADVERTISEMENT

ആലപ്പുഴ∙ ഈ ദശകത്തിലെ കാണാനാകുന്ന ആദ്യ സൂര്യഗ്രഹണം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സൂര്യഗ്രഹണം ദൃശ്യമായി. ആലപ്പുഴയിൽ മഴക്കാർ മൂടി സൂര്യൻ മറഞ്ഞു നിന്നെങ്കിലും അൽപ നേരത്തേക്കെങ്കിലും ചന്ദ്രൻ മറച്ച സൂര്യനെ കണ്ട ആഹ്ലാദത്തിലാണ് കുട്ടികൾ. രാവിലെ 10.15 മുതൽ സൂര്യ ഗ്രഹണം കാണുവാൻ സോളാർ ഫിൽറ്ററുള്ള കണ്ണടയുമായി കുട്ടികൾ കാത്തിരുന്നെങ്കിലും നിരാശയായിരുന്നു ഫലം.

3 വയസുകാരി ദിയ മുതൽ 16 വയസുകാരൻ ഗുൽസാർ വരെ കൂട്ടത്തിലുണ്ടായിരുന്നു. രാവിലെ തുടങ്ങിയ മഴ 11 മണിയോടെ തോർന്നെങ്കിലും മഴക്കാർ മാറി 12 മണിയോടെയാണ് അൽപ നേരത്തേക്ക് സുര്യൻ ദൃശ്യമായത്. കുറച്ച് നേരത്തേക്ക് തെളിഞ്ഞ മാനത്ത് വടക്കു കിഴക്കായാണ് സൂര്യനെ കണ്ടത്. ചിപ്സ് കടിക്കുന്ന പോലെ മുറിഞ്ഞ സുര്യൻ എന്നാണ് 6–ാം ക്ലാസുകാരൻ പർവെസ് പറഞ്ഞത്. ഉത്തരേന്ത്യയിൽ ഉൾ‌പ്പെടെ 23 മണിക്കുർ കാണാനാകുന്ന ഈ ദശകത്തിലെ ആദ്യ സുര്യഗ്രഹണം കേരളത്തിൽ ഭാഗികമാണ്.

children-watching-solar-eclipse
ആലപ്പുഴ ചേർത്തലയിൽ സോളർ ഫിൽറ്റർ കണ്ണടകൾ ഉപയോഗിച്ച് കുട്ടികൾ സൂര്യഗ്രഹണം കാണുന്നു. ചിത്രം: റസൽ ഷാഹുൽ

English Summary : Annular Solar Eclipse

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com