ADVERTISEMENT

കേരളത്തിന്റെ തിരഞ്ഞെടുപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ വോട്ടർമാർ ബൂത്തിലെത്തിയ വോട്ടെടുപ്പാണ് തിങ്കളാഴ്ച അവസാനിച്ചത്. ഇക്കുറി ആകെയുള്ള 2,76,58,659 വോട്ടർമാരിൽ 2,10,31,338 പേരും വോട്ടവകാശം വിനിയോഗിച്ചു. 2015ലെ തദ്ദേശ തിരഞ്ഞെടുപ്പിനേക്കാൾ 15,06,941 കൂടുതൽ വോട്ടർമാർ ഇത്തവണ ബൂത്തിലെത്തി. 76.04 ശതമാനമാണ് പോളിങ്.

ലോക്സഭാ തിരഞ്ഞെടുപ്പിന്റെ റെക്കോർഡ് തിരുത്തി

കഴിഞ്ഞവർഷം നടന്ന ലോക്സഭാ തിരഞ്ഞെടുപ്പിന്റെ റെക്കോർഡ് തിരുത്തിയാണ് വോട്ടർമാർ ഇക്കുറി പോളിങ് ബൂത്തിലെത്തിയത്. 2019 ലോക്സഭാ തിരഞ്ഞെടുപ്പിൽ 2,03,97,168 പേരാണ് സംസ്ഥാനത്ത് വോട്ടു രേഖപ്പെടുത്തിയത്. ഇക്കുറി 2,10,31,338 വോട്ടർമാർ ബൂത്തിലെത്തി. 6,34,170 വോട്ടർമാരുടെ വർധന. 2016ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 2,01,25,758 വോട്ടർമാരാണ് വോട്ടു ചെയ്തത്. പോളിങ് 77.10% ആയിരുന്നു.

കോവിഡിനെ തുരത്തി വോട്ടർമാർ

സംസ്ഥാനത്തെ ഏറ്റവും വലിയ തിരഞ്ഞെടുപ്പ് മാമാങ്കമാണ് തദ്ദേശ തിരഞ്ഞെടുപ്പ്. 74,899 സ്ഥാനാർഥികളാണ് തിരഞ്ഞെടുപ്പ് ഗോദയിലിറങ്ങിയത്. സംസ്ഥാനത്ത് പോളിങ് ശതമാനം കുറയുമെന്ന ആശങ്കയോടെ കഴിഞ്ഞ മാസം തിരഞ്ഞെടുപ്പ് നടപടിക്രമങ്ങളുമായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ മുന്നോട്ടു പോയത്.

ഒരു മാസത്തിനിടയിൽ സംസ്ഥാനത്ത് 1,51,620 പേർക്കു പുതിയതായി കോവിഡ് സ്ഥിരീകരിച്ചു. 799 കോവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തു. ഇത്തരം ഭീതി നിലനിൽക്കുമ്പോൾ തന്നെ ആവേശത്തോടെയാണ് ഇത്തവണ ജനങ്ങൾ വോട്ടെടുപ്പിനെ സ്വീകരിച്ചത്. കോവിഡ് ബാധിതരും ഇതുമായി ബന്ധപ്പെട്ട് ക്വാറന്റീനിൽ കഴിഞ്ഞിരുന്നവരും 60 വയസ് കഴിഞ്ഞ പലരും വോട്ടിങ്ങിൽ നിന്നുമാറി നിന്നിട്ടും പോളിങ് സാധാരണ നിലയിലെത്തി.

അപാകതയുടെ വോട്ടർപട്ടിക

കഴിഞ്ഞ അഞ്ചു വർത്തിനിടയിൽ മരിച്ചവരുടെ പേരുകൾ പരിപൂർണമായി നീക്കം ചെയ്യാൻ സാധിക്കാതെയാണ് പുതിയ വോട്ടർപട്ടിക പ്രസിദ്ധീകരിച്ചത്. കൂടാതെ താമസം മാറിപോയ പലരുടെയും പേരുകൾ പട്ടികയിൽ ഇടംപിടിച്ചു. ഇത്തരം പേരുകൾ നീക്കം ചെയ്യാതിരുന്നതിനാൽ യഥാർഥ വോട്ടർമാരുടെ എണ്ണത്തേക്കാൾ കൂടുതൽ പട്ടികയിൽ കടന്നു കൂടി. പട്ടിക കുറ്റമറ്റതായിരുന്നെങ്കിൽ വോട്ടിങ് ശതമാനം ഇതിൽ കൂടുതൽ എത്തുമായിരുന്നു.

തിര‍ഞ്ഞെടുപ്പുകളിലെ പോളിങ്

2020 –തദ്ദേശം
∙ആകെ വോട്ടർമാർ: 2,76, 58,659
∙പോൾ ചെയ്തത്: 2,10,31,338
∙പോളിങ്: 76.04%

2015 –തദ്ദേശം
∙ആകെ വോട്ടർമാർ: 2,51,08,536
∙പോൾ ചെയ്തത്: 1,95,24,397
∙പോളിങ്: 77.76%

2016 –നിയമസഭ
∙ആകെ വോട്ടർമാർ: 2,61,05,069
∙പോൾ ചെയ്തത്: 2,01,25,758
∙പോളിങ്: 77.10%

2019 –ലോക്സഭ
∙ആകെ വോട്ടർമാർ: 2,61,51,534
∙പോൾ ചെയ്തത്: 2,03,97,168
∙പോളിങ്: 77.84%

Content Highlights: Kerala Local Body Election, Voting, Voters List, Kerala Local Body Election Results

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com