ADVERTISEMENT

പാലക്കാട്∙ ഭർത്താവിനെ കെ‍ാലപ്പെടുത്തിയ കേസിൽ പ്രതികളായ അച്ഛനും അമ്മാവനും കഠിനശിക്ഷ വാങ്ങികെ‍ാടുക്കാൻ ഏതു കേ‍ാടതിയിലും വരാൻ തയാറാണെന്ന് അന്വേഷണ സംഘത്തിന് മുൻപിൽ ആവർത്തിച്ച് ഹരിത. ‘അവർ ശിക്ഷിക്കപ്പെടണം, ശിക്ഷവാങ്ങിക്കെ‍ാടുക്കണം’ എന്നും അവൾ അഭ്യർഥിച്ചു. തേങ്കുറുശി ദുരാഭിമാനക്കെ‍ാല കേസിൽ മെ‍ാഴിയെടുക്കുന്നതിനിടെയായിരുന്നു നിറഞ്ഞെ‍ാഴുകിയ കണ്ണുകളേ‍ാടെ കെ‍ാല്ലപ്പെട്ട അനീഷിന്റെ ഭാര്യ ഹരിതയുടെ ആവശ്യം. 

അനീഷുമായുള്ള വിവാഹത്തിന്റെ അന്നുമുതൽ ആരംഭിച്ചതാണ് അമ്മാവന്റെയും മറ്റു ഭീഷണിയെന്ന് അവർ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എസ്.സുന്ദരന് മെ‍ാഴി നൽകി. ‘അമ്മാവൻ സുരേഷ് കുമാർ പലതവണ ഭർത്താവിന്റെ വീട്ടിലെത്തി അനീഷിനെ ഭീഷണിപ്പെടുത്തി. വീട്ടിലെത്തി ഭർത്താവിന്റെ അനിയന്റെ മെ‍ാബൈൽ അമ്മാവൻ എടുത്തുകെ‍ാണ്ടുപേ‍ായതും അതിനെതിരെ താൻതന്നെ കുഴൽമന്ദം പെ‍ാലീസ് സ്റ്റേഷനിൽ പരാതി നൽകിയതുമായ ഒരു സംഭവം മാത്രമാണ് അവർ നേരത്തെ പറഞ്ഞത്.

ഭീഷണിയും താക്കീതും നടക്കുന്ന കാര്യം അനീഷേട്ടൻ എന്നേ‍ാട് പറയുമായിരുന്നു. അമ്മാവനല്ലേ എന്നു പറഞ്ഞ് അധികം ഏതിരെ‍ാന്നും പറയാതെ ഒഴിഞ്ഞുനടന്നു. കുറച്ചുദിവസം കഴിയുമ്പേ‍ാൾ എല്ലാം കുറഞ്ഞുവരുമെന്നു കരുതിയെങ്കിലും അത് കൂടിവന്നു.

ആറുവർഷമായി ഞങ്ങൾ തമ്മിൽ ഇഷ്ടമായിരുന്നു. അനീഷിന്റെ അമ്മ രാധ എന്റെ തറവാട്ടുവീട്ടിൽ കുറച്ചുകാലമായി പണിക്ക് വരാറുണ്ട്. അനീഷുമായുളള അടുപ്പത്തെക്കുറിച്ച് സൂചന ലഭിച്ചതേ‍ാടെ അച്ഛനും അമ്മാവനും കല്യാണ ആലേ‍ാചന വേഗത്തിലാക്കി. അതേ‍ാടെ ഞങ്ങൾ ഒരുമിച്ചുജീവിക്കാൻ തീരുമാനിച്ചു. വിവാഹാലേ‍ാചന ഉറപ്പിക്കുന്നതിന് കേ‍ായമ്പത്തൂരിലെ ചെക്കന്റെ വീട്ടിൽ കുടുംബക്കാർ പേ‍ായദിവസം ഞാൻ അനീഷിനെ‍ാപ്പം മണ്ണാർക്കാട് ചിറക്കപ്പടിഭാഗത്തെ മാരിയമ്മൻക്ഷേത്രത്തിലെത്തി സെപ്റ്റംബർ 27 ന് താലിക്കെട്ടി.

ക്ഷേത്രം അടച്ച് പൂജാരി ഇറങ്ങിയിരുന്നെങ്കിലും ഞങ്ങളുടെ അഭ്യർഥനയും സ്ഥിതിയും അറിഞ്ഞതേ‍ാടെ അദ്ദേഹം ചടങ്ങ് നടത്തിതന്നു. ഇതിനിടെ, എന്നെ കാണാനില്ലെന്നു പറഞ്ഞ് അച്ഛൻ പ്രഭുകുമാർ കുഴൽമന്ദം പെ‍ാലീസിൽ നൽകിയ പരാതിയിൽ ഞങ്ങളും രണ്ടുകുടുംബത്തിലുളളവരും അന്ന് വൈകിട്ട് നാലുമണിക്ക് സ്റ്റേഷനിലെത്തി. എസ്ഐ ഇരുഭാഗത്തേ‍ാടും കാര്യങ്ങൾ ചേ‍ാദിച്ചറിഞ്ഞു. ഒടുവിൽ പ്രായപൂർത്തിയായ എന്നെ, സ്വന്തം ഇഷ്ടപ്രകാരം അനീഷേട്ടനെ‍ാപ്പം വിട്ടയച്ചു.

പിന്നീടുള്ള ദിവസങ്ങളിലാണ് അനീഷേട്ടനെ അമ്മാവൻ വഴിക്കു തടഞ്ഞു നിർത്തുന്നതുൾപ്പെടെ ഉണ്ടായത്. അമ്മയും അനുജത്തിയും കേ‍ായമ്പത്തൂരിലുള്ള ബന്ധുവും ഇടയ്ക്കിടെ വിളിക്കുമായിരുന്നു. മുത്തശ്ശൻ മൂന്നുതവണ വിളിച്ചതിൽ അവസാനത്തേതിലാണ് അനീഷിന്റെ വീട്ടുകാർക്ക് ആവശ്യമുള്ള പണം നൽകാമെന്ന വാഗ്ദാനവും മുന്നറിയിപ്പും ഉണ്ടായത്.  90 ദിവസത്തിനുള്ളിൽ നിന്റെ താലി ഇല്ലാതാകുമെന്നാണ് അച്ഛന്റെ ഫേ‍ാണിൽ പറഞ്ഞത്. അതുപേ‍ാലെതന്നെ അനീഷേട്ടൻ മരിച്ചു.’–ഹരിതയുടെ മോഴിയിൽ പറഞ്ഞു.

അച്ഛന്റെ ഭീഷണിയും കെ‍ാലപാതകവും മെ‍ാഴിയെടുക്കുന്നതിനിടെ ഹരിത പലതവണ ആവർത്തിച്ചു പറഞ്ഞു. ജാതിയിലും സാമ്പത്തികത്തിലും താഴെയുളളയാളെ വിവാഹം കഴിച്ചതിലുളള വൈരാഗ്യവും ദുരഭിമാനവുമാണ് ഭർത്താവിനെ കെ‍ാലപ്പെടുത്തിയതിനു കാരണമെന്ന് അന്വേഷണ സംഘത്തിനു നൽകിയ മെ‍ാഴിയിലും ഹരിത വ്യക്തമാക്കിയിട്ടുണ്ട്. 

മെ‍ാഴിയെടുക്കൽ 3 മണിക്കൂർ നീണ്ടുനിന്നു. മകന്റെ കെ‍ാലപാതകത്തിന് ഉത്തദവാദികളായവരെ ശിക്ഷിക്കണമെന്ന് അനീഷിന്റെ രക്ഷിതാക്കളും മ‍െഴി നൽകുന്നതിനിടയിൽ ആവശ്യപ്പെട്ടു. കെ‍ാലയ്ക്ക് കാരണം അനീഷിന്റെ ജാതിയും പണക്കുറവുമാണെന്നും അവർ പറഞ്ഞു.  കുടുംബത്തിലെ മറ്റുള്ളവരുടെ മെ‍ാഴിയും ക്രൈംബാഞ്ച് രേഖപ്പെടുത്തി.

അടുത്തദിവസം സാക്ഷികളുടെയും സുഹൃത്തുക്കളുടെയും മെ‍ാഴിയെടുക്കും. 90 ദിവസത്തിനുള്ളിൽ കുറ്റപത്രം നൽകുന്ന വിധത്തിൽ അന്വേഷണം പൂർത്തിയാക്കാനാണ് ജില്ലാ പെ‍ാലീസ് മേധാവി എസ്. സുജിത്ദാസിന്റെ സാന്നിധ്യത്തിൽ നടന്ന പെ‍ാലീസ് ഉദ്യേ‍ാഗസ്ഥരുടെ യേ‍ാഗത്തിലെ തീരുമാനം. സംഭവസ്ഥലത്തുനിന്ന് കണ്ടെടുത്ത തെ‍ാണ്ടിമുതൽ ഫെ‍ാറൻസിക് ലാബിൽ പരിശേ‍ാധനയ്ക്കായി കേ‍ാടതിയിൽ സമർപ്പിച്ചു. 

English Summary : Haritha's statement on Palakkad honour killing

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com