ADVERTISEMENT

കണ്ണൂർ ∙ തെരുവിലെ പട്ടിക്കും പൂച്ചയ്ക്കുമൊക്കെ ഭക്ഷണമുണ്ടോ എന്ന് അന്വേഷിച്ച ഒരു കാരണവര്‍ നമുക്കുണ്ടായിരുന്നുവെന്നും ആ കാരണവര്‍ തുടരണമെന്നും നടൻ ഇന്ദ്രന്‍സ്. ധർമടത്ത് മുഖ്യമന്ത്രി പിണറായി വിജയന്റെ റോഡ് ഷോയ്ക്കിടെ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

‘ഒരുപാട് മുഖ്യമന്ത്രിമാർ വന്നുപോയിട്ടുണ്ട്. അവരെല്ലാവരും തന്നെ ആദരിക്കപ്പെട്ടിട്ടുമുണ്ട്. എന്നാലും കേട്ടുകേൾവി ഇല്ലാത്ത ദുരന്തങ്ങളും മഹാമാരികളുമാണ് അടുത്തിടെ വന്നുപോയത്. അങ്ങനെ പകച്ചുനിന്നപ്പോൾ നമുക്ക് അന്നമുണ്ടോ, വസ്ത്രമുണ്ടോ, കിടക്കാന്‍ ഇടമുണ്ടോ എന്ന് അന്വേഷിച്ചു.

അതിനോടൊപ്പം തന്നെ കാടുകളിലെ കുരങ്ങനും തെരുവിലെ പട്ടിക്കും പൂച്ചയ്ക്കുമൊക്കെ ഭക്ഷണമുണ്ടോ എന്ന് അന്വേഷിച്ച ഒരു കാരണവര്‍ നമുക്കുണ്ടായിരുന്നു. ആ കാരണവര്‍ തുടരണം. ഈ കുടുംബം വളരെ അഭിവൃദ്ധിയോടെ മുന്നോട്ടുപോകണം’– ഇന്ദ്രന്‍സ് പറഞ്ഞു. ഇന്ദ്രൻസിനെ കൂടാതെ പ്രകാശ് രാജ്, മധുപാൽ, ഹരിശ്രീ അശോകൻ എന്നിവരടങ്ങിയ വലിയ താരനിര മുഖ്യമന്ത്രിക്ക് പിന്തുണയുമായി ധർമടത്ത് അണിനിരന്നു.

English Summary: Actor Indrans about Pinarayi Vijayan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com