ADVERTISEMENT

കോട്ടയം∙ കുറവിലങ്ങാടിനു സമീപം വീടിനോടു ചേർന്നു ഗുഹാ മുറി നിർമിച്ചു ശ്രദ്ധേയനായ പകലോമറ്റം ചാരുത വീട്ടിൽ എം.സി. വർഗീസിനു (58) വാഹനാപകടത്തിൽ ദാരുണാന്ത്യം. തിരുവോണ ദിവസം രാത്രി 8.30 ഓടെയായിരുന്നു അപകടം.

എംസി റോഡിൽ വെമ്പള്ളി പാലത്തിനു സമീപം കാറും സ്കൂട്ടറും കൂട്ടിയിടിച്ചു റോഡിൽ തെറിച്ചു വീഴുകയായിരുന്നു. ഇടിച്ച കാർ നിർത്താതെ പോയി. പൊലീസ് അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല. അപകടം നടന്നയുടൻ സമീപവാസികൾ ഓടിയെത്തി വർഗീസിനെ ആശുപത്രിയിൽ എത്തിക്കാൻ ശ്രമം നടത്തിയെങ്കിലും വാഹനങ്ങൾ ലഭിച്ചില്ല. പിന്നീടു കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 

സംസ്കാരം 23നു 2.30ന് മേജർ ആർക്കി എപ്പിസ്കോപ്പൽ മർത്തമറിയം ആർച്ച് ഡീക്കൻ തീർഥാടന ദേവാലയത്തിൽ. ഭാര്യ: ലില്ലി. മകൻ ബിബിൻ. വീടിനോടു ചേർന്നു ഗുഹാ മുറി നിർമിച്ചു ശ്രദ്ധ നേടിയ വർഗീസ് പുരാവസ്തു ശേഖരണത്തിലും മികവ് തെളിയിച്ചിരുന്നു. 

English Summary: M.C. Varghese, famous for building cave room, dies in road accident

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com