ADVERTISEMENT

കോഴിക്കോട് ∙ ചക്കിട്ടപ്പാറയില്‍ വീണ്ടും മാവോയിസ്റ്റുകളെത്തി. മുതുകാട് പേരാമ്പ്ര എസ്റ്റേറ്റില്‍ അഞ്ചംഗ മാവോയിസ്റ്റ് സംഘമാണ് എത്തിയതെന്നാണു വിവരം. ആയുധധാരികളായ മൂന്ന് സ്ത്രീകളും രണ്ട് പുരുഷന്‍മാരുമാണ് സംഘത്തിലുള്ളത്. മാവോയിസ്റ്റ് സംഘം എസ്റ്റേറ്റിൽ പോസ്റ്റര്‍ പതിച്ചു. എസ്റ്റേറ്റിലെ ക്വാർട്ടേഴ്സിൽ പ്രവർത്തിക്കുന്ന മാനേജരുടെ ഓഫിസിലേക്കാണു സംഘമെത്തിയത്.

മാനേജർക്ക് ചില ലഘുലേഖകൾ കൊടുത്തു. തൊഴിലാളികളെ ഒരു കാരണവശാലും ചൂഷണം ചെയ്യരുതെന്നാണു മാനേജരോടു പറഞ്ഞത്. എസ്റ്റേറ്റിൽനിന്നു ഭക്ഷണം കഴിച്ച ശേഷം ഭക്ഷ്യവസ്തുക്കളും എടുത്താണു മാവോയിസ്റ്റ് സംഘം മടങ്ങിയത്. ഒരു മാസം മുന്‍പും പ്രദേശത്ത് മാവോയിസ്റ്റ് സാന്നിധ്യമുണ്ടായിരുന്നു. ദ്രുതകർമസേന ബുധനാഴ്ച രാവിലെ ഇവർക്കായുള്ള തിരച്ചിൽ ആരംഭിക്കും.

English Summary: Maoists visit estate at Kozhikode, investigation

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com