ADVERTISEMENT

തിരുവനന്തപുരം ∙ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിനെതിരെ സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് വീണ്ടും രംഗത്ത്. പുതിയ ജോലിയെക്കുറിച്ചുള്ള വിവാദങ്ങള്‍ക്കു പിന്നിലും ശിവശങ്കറെന്നു സംശയിക്കുന്നു. എച്ച്ആര്‍ഡിഎസിന് ആര്‍എസ്എസ് ബന്ധമുള്ളതായി അറിയില്ല. താന്‍ ഉപദ്രവിക്കുമെന്ന പേടിയാണ് വിമര്‍ശകര്‍ക്ക്. ജീവിക്കാന്‍ അനുവദിക്കണമെന്ന് അത്തരക്കാരോട് അപേക്ഷിക്കുന്നതായും സ്വപ്ന സുരേഷ് മനോരമ ന്യൂസിനോട് പറഞ്ഞു.

എച്ച്ആര്‍ഡിഎസിന് രാഷ്ട്രീയ ബന്ധമെന്ന ആരോപണം സ്വപ്ന തള്ളി. ‘അവർ നൽകിയ ഓഫർ ഞാൻ സ്വീകരിക്കുകയായിരുന്നു. അവർക്ക് ആർഎസ്എസ് ബന്ധമുണ്ടോ എന്നൊന്നും എനിക്കറിയില്ല. ജീവിക്കാൻ നിവൃത്തി ഇല്ലാതെ നിൽക്കുന്ന എനിക്ക് ഫിൽറ്റർ ചെയ്തെടുക്കാൻ ഒരുപാട് അവസരങ്ങളൊന്നുമില്ല’– സ്വപ്ന പറ‍ഞ്ഞു.

ശിവശങ്കറിനെതിരെ ഉന്നയിച്ച എല്ലാ ആരോപണങ്ങളിലും ഉറച്ചു നില്‍ക്കുന്നതായി പറഞ്ഞ സ്വപ്ന വിമര്‍ശനം കടുപ്പിച്ചു. ‘ഇപ്പോഴത്തെ എല്ലാ ആരോപണങ്ങൾക്കു പിന്നിലും എന്തൊക്കെയോ ഉദ്ദേശ്യങ്ങൾ ഉണ്ടെന്നാണ് കരുതുന്നത്. അതിനാൽ എനിക്ക് ശിവശങ്കർ സാറിനോട് മാധ്യമങ്ങളിലൂടെ പറയാനുള്ളത്, നിങ്ങൾക്ക് എന്നെ കൊല്ലാനുള്ള എല്ലാ അവകാശവുമുണ്ട്. നിങ്ങൾ വന്ന് എനിക്കും കുട്ടികൾക്കും അമ്മയ്ക്കും കുറച്ചു വിഷം നൽകി കൊല്ലുക. നിങ്ങൾ നൽകുന്ന വിഷം കഴിച്ചു മരിക്കാൻ ഞങ്ങൾക്ക് സന്തോഷമേയുള്ളൂ. അല്ലാതെ ഇങ്ങനെ ചെയ്യരുത്.’– സ്വപ്ന പറഞ്ഞു.

swapna-suresh-job-row
സ്വപ്ന സുരേഷ്

ആക്ഷേപം ഉന്നയിക്കുന്ന സിപിഎം നേതാക്കള്‍ക്കെതിരെയും അവർ പൊട്ടിത്തെറിച്ചു. ‘ഒരു സ്ത്രീയെ അല്ലെങ്കിൽ ഒരു അമ്മയെ ജീവിക്കാൻ അനുവദിക്കാതെ വീണ്ടുംവീണ്ടും ദ്രോഹിച്ചു കൊണ്ടിരിക്കുന്നവരോട് ഉത്തരം പറയേണ്ട ആവശ്യമുണ്ടെന്ന് തോന്നുന്നില്ല. എന്നെ ഒന്നു ജീവിക്കാൻ അനുവദിക്ക്. ഞാൻ ആരെയും ഒരു രീതിയിലും ബുദ്ധിമുട്ടിക്കില്ല. ജോലിയില്‍ മാറ്റമൊന്നുമില്ലെന്നു കമ്പനി അറിയിച്ചിട്ടുണ്ട്’– സ്വപ്ന വ്യക്തമാക്കി.

English Summary : Swapna Suresh against M Sivasankar in new job row

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com