ADVERTISEMENT

കണ്ണൂർ ∙ മാഹിയിൽ വിദേശ മദ്യവുമായി സിപിഎം വാണിമേൽ കന്നുകുളം ബ്രാഞ്ച് സെക്രട്ടറിയെ പൊലീസ് അറസ്റ്റ് ചെയ്തു. നെടുംമ്പറമ്പ് സ്വദേശി പൂളയുള്ള പറമ്പത്ത് കുമാരനെയാണ് (58) നാദാപുരം പൊലീസ് അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് പെരിങ്ങത്തൂർ കായപ്പനച്ചിയിൽ വാഹന പരിശോധനയ്ക്കിടെയാണു സംഭവം.

സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന കുമാരനെ ജില്ലാ അതിർത്തിയിൽ വാഹന പരിശോധന നടത്തിയപ്പോഴാണ് 750 മില്ലിയുടെ മൂന്ന് കുപ്പി വിദേശമദ്യവുമായി പിടികൂടിയത്. സ്കൂട്ടറും കസ്റ്റഡിയിലെടുത്തു. തെങ്ങുകയറ്റ തൊഴിലാളിയാണ്. നാദാപുരം കോടതിയിൽ ഹാജരാക്കിയ പ്രതിയെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു.

English Summary: CPM Branch Secretary Arrested over Possession of Foreign Liquor

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com