ADVERTISEMENT

കാഞ്ഞങ്ങാട്∙ സിപിഎം നിയന്ത്രണത്തിലുള്ള ആശുപത്രിക്കു തദ്ദേശ സ്ഥാപനങ്ങളിലെ ഫണ്ട് നല്‍കാമെന്ന് സംസ്ഥാന സര്‍ക്കാര്‍. കാഞ്ഞങ്ങാട് സഹകരണ ആശുപത്രിക്ക് പണം ലഭ്യമാക്കാനാണ് ഉത്തരവ്. ഇതനുസരിച്ച് സിപിഎം ഭരിക്കുന്ന കാഞ്ഞങ്ങാട് നഗരസഭ രണ്ടുകോടിയും കാസര്‍കോട് ജില്ലാ പഞ്ചായത്ത് ഒരു കോടിയും നല്‍കണം.

മറ്റു നഗരസഭകളും പഞ്ചായത്തുകളും അൻപതു ലക്ഷം രൂപ വീതം നൽകണമെന്നും ഉത്തരവിൽ പറയുന്നു. ഈ മാസം 30 നാണ് സഹകരണ ആശുപത്രിയുടെ ഉദ്ഘാടനം നിശ്ചയിച്ചിരിക്കുന്നത്. കാഞ്ഞങ്ങാട് കുന്നുമ്മലിലെ സ്വകാര്യ ആശുപത്രി ഏറ്റെടുത്താണ് സഹകരണ ആശുപത്രി ആരംഭിക്കുന്നത്. അതേസമയം, ഉത്തരവ് നിയമവിരുദ്ധമാണെന്ന് കോൺഗ്രസ് ആരോപിച്ചു. കോണ്‍ഗ്രസ് ഭരിക്കുന്ന തദ്ദേശ സ്ഥാപനങ്ങള്‍ സംഭാവന നല്‍കില്ലെന്ന് ഡിസിസി നേതൃത്വം വ്യക്തമാക്കി.

English Summary: Controversy over government order for collecting hospital fund

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com